കർഷകർക്ക് വിള ഇൻഷുറൻസ് ക്ലെയിം നഷ്ട്ടപ്പെടുത്തിയ കുറ്റക്കാരായ ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിൽ നിന്നും തുക ഈടാക്കി കർഷകർക്ക് നൽകണമെന്ന് പാലക്കാടൻ കർഷക മുന്നേറ്റം
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ ഉൾപ്പെട്ട കുത്തന്നൂർ, മാത്തൂർ, തേങ്കുറിശ്ശി, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, കണ്ണാടി എന്നീ പഞ്ചായത്തുകളിലെ കർഷകർക്ക് ഉപകാരപ്രദമായ കുത്തന്നൂർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവർത്തനരഹിതമായിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് പാലക്കാടൻ കർഷക മുന്നേറ്റം ആവശ്യപ്പെട്ടത് .

2023 റാബി വിള ഇൻഷുറൻസ് പദ്ധതിയിൽ മേൽ പരാമർശിച്ച പഞ്ചായത്തുകളിലെ നെൽകർഷകർ ഏക്ര ഒന്നിന് 480/- രൂപ വീതം പ്രീമിയം നൽകി ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയിരുന്നുവെങ്കിലും, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ വെതർ യന്ത്രം പ്രവർത്തനരഹിതമായതുകൊണ്ട് മേഖലയിലെ കർഷകർക്ക് അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ വെതർ യന്ത്രം പ്രവർത്തനരഹിതമായിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യന്ത്രം പ്രവർത്തനക്ഷമമാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥന്മാരുടെ കൃത്യവിലോപം മൂലമാണ് കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ വിള ഇൻഷുറൻസ് ക്ലെയിം നഷ്ട്ടപ്പെട്ടിട്ടുള്ളത്. കൃത്യവിലോപം നടത്തിയ കുറ്റക്കാരായ ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിൽ നിന്നും ഈ തുക ഈടാക്കി കർഷകർക്ക് നൽകണമെന്ന് പാലക്കാടൻ കർഷക മുന്നേറ്റം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

എന്നാൽ മറ്റു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനു കീഴിൽ വരുന്ന കർഷകർക്ക് 2023 റാബിയുടെ ഇൻഷുറൻസ് ക്ലെയിം ആനുകൂല്യം ലഭിച്ചപ്പോൾ കുത്തനൂർ കാലാവസ്ഥാ സ്റ്റേഷനിലെ കർഷകർക്ക് ഇൻഷുറൻസ് ക്ലെയിം സീറോ ആയിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആയതിനു പ്രധാന കാരണം കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിലെ വെതർ യന്ത്രം പ്രവർത്തന രഹിതമായതുകൊണ്ടാണ്.
ഏറ്റവും അവസാനമായി കഴിഞ്ഞ 3 വർഷത്തോളമായി 2023 റാബി വിള ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള ഇൻഷുറൻസ് ക്ലെയിം അവസാനമായി കിട്ടിയത് അപൂർവ്വം ചിലർക്ക് 2023 ഒന്നാം വിളക്ക് മാത്രമായിരുന്നു.
ആയതുകൊണ്ട് മറ്റു കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിനു കീഴിൽ വരുന്ന കർഷകർക്ക് അനുവദിച്ച അതേ ക്ലെയിം തുക ഈ കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിനു കീഴിൽ വരുന്ന കർഷകർക്കും അനുവദിക്കണമെന്ന് പാലക്കാടൻ കർഷക മുന്നേറ്റം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ കർഷകസമരങ്ങളിളിലും ഐക്യപ്പെടാൻ യോഗം തീരുമാനിച്ചു.

യോഗം രാമശ്ശേരി ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ ഉൽഘടനം ചെയ്തു. യോഗത്തിൽ പാലക്കാടൻ കർഷക മുന്നേറ്റം ജില്ലാ സെക്രട്ടറി സജീഷ് കുത്തന്നൂർ അധ്യക്ഷയാത്ത വഹിച്ചു. RKMS ദേശീയ കോ ഓർഡിനേറ്റർ കെ.വി ബിജു മുഖ്യ പ്രഭാഷണം നടത്തി. ഹരിത ഡവലപ്പ്മെന്റ്റ് അസോസിയേഷൻ ചെയർമാൻ ആറുമുഖൻ പത്തിച്ചിറ, ബാലചന്ദ്രൻ പോത്തൻകാട്, കളപ്പക്കാടി രാംകുമാർ, കളത്തിൽ അൻവർ, സി. വിജയകുമാർ, കെ.എ.രാജേഷ് എന്നിവർ പ്രസംഗിച്ചു. ജൈവകർഷകൻ രഘു മാത്തൂർ സ്വാഗതവും കെ ആർ ഹിമേഷ് നന്ദിയും പറഞ്ഞു.
