ന്യൂസ് മലയാളം ടി വി ചാനലിലെ മാധ്യമപ്രവര്‍ത്തക ലക്ഷ്മി പത്മയ്‌ക്കെതിരെ സാമൂഹിക വിമർശകനായ രാഹുല്‍ ഈശ്വര്‍ രംഗത്ത് .യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ, ലക്ഷ്മി പത്മ കഴിഞ്ഞ ദിവസം നേരില്‍ പോയി കണ്ടിരുന്നു. ഇതിന് പിന്നാലെ അവര്‍ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിനോട് ചില ചോദ്യങ്ങള്‍ ഉയര്‍ത്തി കൊണ്ടാണ് അദ്ദേഹം കുറിപ്പിട്ടത് .

ലക്ഷ്മി പത്മ
ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കില്‍ രാഹുല്‍ വേട്ടക്കാരനും പെണ്‍കുട്ടി ഇരയുമാകുന്നത് എങ്ങനെ എന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. പെണ്‍കുട്ടി രാഹുലില്‍ നിന്ന് ഗര്‍ഭിണിയായി എന്നതിന് ലക്ഷ്മി പദ്മയുടെ കൈയില്‍ തെളിവുണ്ടോ എന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഗര്‍ഭ വാര്‍ത്ത വ്യാജമാണ് എന്ന തരത്തില്‍ വ്യാപകമായി ഒരു ധാരണയുണ്ടാകുന്ന സമയത്താണ് ലക്ഷ്മി പത്മ അത് അങ്ങനെയല്ല എന്ന ക്ലെയിമുമായി മുന്നോട്ട് വരുന്നത്.
ലക്ഷ്മി പത്മ ഭയങ്കര ക്രെഡിബിലിറ്റിയുള്ള ക്രെഡന്‍ഷ്യല്‍സും റെപ്യൂട്ടേഷനും ക്വാളിറ്റിയുമുള്ള ജേര്‍ണലിസ്റ്റാണ്.അതുകൊണ്ട് തന്നെ അവര്‍ പറയുന്നത് നമുക്കൊന്ന് ശ്രദ്ധിക്കാം.എന്നിട്ട് വളരെ ബഹുമാനപുരസരം ലക്ഷ്മിപത്മയോട് മൂന്ന് ചോദ്യങ്ങള്‍.
രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്ന ഈ അവസരത്തില്‍ താങ്കളിട്ട ഈ പോസ്റ്റ്, അതായത് ഞാനവളെ കണ്ടു, ആ ഗര്‍ഭിണിയായ കുട്ടിയെ കണ്ടു, അല്ലെങ്കില്‍ ഗര്‍ഭഛിദ്രം നടത്തിയ കുട്ടിയെ കണ്ടു എന്ന് പറഞ്ഞ പോസ്റ്റ് ചെയ്ത താങ്കളോട് ബഹുമാനപുരസരം മൂന്ന് ചോദ്യങ്ങള്‍. വളരെ സെന്‍സിറ്റീവായ വിഷയമാണ്.

എല്ലാ ബഹുമാനത്തോടേയും ചോദിക്കുകയാണ്. ലക്ഷ്മിപത്മജീ, ഈ പെണ്‍കുട്ടിയുടേയും കൂടി കണ്‍സെന്റോട് കൂടിയല്ലേ അവര്‍ ഫിസിക്കല്‍ റിലേഷനില്‍ ഏര്‍പ്പെട്ടത്.
അങ്ങനെ അല്ലേ ഈ പെണ്‍കുട്ടി ഗര്‍ഭിണി ആയി എന്ന് പറയുന്നതെങ്കില്‍ അത് സംഭവിച്ചത്.ഏതെങ്കിലും ഘട്ടത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റേപ്പ് ചെയ്യുകയോ ബലാല്‍ക്കാരം ചെയ്യുകയോ നിര്‍ബന്ധിച്ച് എന്തെങ്കിലും കാര്യം ചെയ്യിക്കുകയായിരുന്നോ. ഈ കുട്ടിയുടേയും കണ്‍സെന്റോട് കൂടിയല്ലേ ഇത് സംഭവിച്ചത്.
അതിന് ശേഷം ഈ പെണ്‍കുട്ടിയെ മാത്രം എന്തോ വലിയ നിഷ്‌കളങ്കയായ ആകാശത്ത് നിന്ന് വീണ മാലാഖയായും രാഹുല്‍ മാങ്കൂട്ടത്തിലിനെ പഴയ ബാലന്‍ കെ നായരും ഉമ്മറുമായിട്ട് ചിത്രീകരിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്.
ഗര്‍ഭഛിദ്രം നടത്തുകയാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ എത്ര ദിവസം നീണ്ടുനില്‍ക്കുന്നു എന്നുള്ളത് നമുക്ക് ധാരാളം ഡോക്ടര്‍മാരോടും മറ്റും ചോദിച്ചാലറിയാം. ഒരാഴ്ച, രണ്ടാഴ്ചയാണ് അതിന്റെ ശാരീരികമായ ആഘാതങ്ങളുണ്ടാകുക. ഈ വാര്‍ത്തകള്‍ തന്നെ വന്നിട്ട് നാലാഴ്ചയില്‍ അധികമായി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭിണിയാക്കി എന്ന വാര്‍ത്ത ദേശാഭിമാനിയില്‍ വന്നിട്ട് തന്നെ ഏകദേശം നാലാഴ്ചയായി.
ഈ നാലാഴ്ച കൊണ്ട് മുക്തയായില്ലേ ഇതുവരെ.ഇപ്പോഴും ആ ആഘാതമുണ്ട് എന്ന് പറയുന്നത് ആ വ്യക്തിയെ മനപൂര്‍വം വിക്ടിം, ഇര കാര്‍ഡ് എടുക്കാന്‍ വേണ്ടിയല്ലേ. ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്യാത്ത ഒരാളുടെ ശബ്ദത്തില്‍ ഒരു പ്രശ്‌നവും കണ്ടില്ലല്ലോ രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കാന്‍ ഒരു ഫോണ്‍ വിളിച്ചതില്‍. ആ ഫോണ്‍ വിളിച്ചതില്‍ വ്യക്തമായി തന്നെ രാഹുലിനെ കുടുക്കാന്‍ ചില കാര്യങ്ങള്‍ പറയിപ്പിക്കുന്നണ്ടല്ലോ.

കൊല്ലും എന്നുള്ള കാര്യങ്ങള്‍ പറയിപ്പിക്കുന്നുണ്ടല്ലോ. അവിടെയൊന്നും ഈ അവശതകള്‍ ഞങ്ങളാരും കണ്ടില്ല. താങ്കളല്ലേ പറഞ്ഞത് അവര്‍ക്കെതിരെ സ്ലട്ട് ഷെയ്മിംഗ് നടക്കുന്നു എന്ന്. അവരുടെ ഐഡന്റിറ്റി വെളിയില്‍ വന്നിട്ടില്ല എന്നിരിക്കെ ആരാണ് അവരെ സ്ലട്ട് ഷെയിം ചെയ്യുന്നത്.
യഥാര്‍ത്ഥത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അല്ലേ ഈ ഷെയിം ആക്കുന്നത്.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അമ്മയേയും കുടുംബത്തേയും അല്ലേ ഈ സമൂഹം കൊത്തിപ്പറിക്കുന്നത്. ഇതൊന്നും താങ്കള്‍ കാണുന്നില്ലേ.
