കൊച്ചി സിറ്റി പരിധിയിലെ മുഴുവൻ പോലിസ് സ്റ്റേഷനിലും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഓണഘോഷം

കൊച്ചി സിറ്റി പോലീസിൽ വിപുലമായ ഓണഘോഷം. കഴിഞ്ഞ ഒരാഴ്ചക്കാലമായി കൊച്ചി സിറ്റി പരിധിയിലെ മുഴുവൻ പോലിസ് സ്റ്റേഷനിലും രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഓണഘോഷ പരിപാടികൾക്കാണ് കൊച്ചി സിറ്റി കമ്മീഷ്ണറേറ്റ് നേതൃത്വം നൽകി വരുന്നത്.

കൊച്ചി സിറ്റിയിലെ ഓണഘോഷവുമായി ബന്ധപ്പെട്ട് ട്രാഫിക് ഡ്യൂട്ടിയിലും മറ്റ് ഇതര ഡ്യൂട്ടികളിലും വ്യാപൃതരായിരിക്കുന്ന സിറ്റിയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ഓണഘോഷങ്ങളിൽ പങ്കാളികൾ ആകുവാൻ ഉതകുന്ന തരത്തിലാണ് കൊച്ചി സിറ്റിയിലെ ഓണഘോഷം ഈ വർഷം ക്രമപ്പെടുത്തിരിക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ് പറഞ്ഞു.

മയക്കുമരുന്നു – ഗുണ്ടാമാഫിയകൾക്ക് എതിരെ കർശന നടപടികൾ സ്വീകരിച്ച് നിതാന്ത ജാഗ്രത പാലിക്കുന്നത് വഴി സമീപകാലത്ത് കൊച്ചി സിറ്റി പോലീസിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. കമ്മീഷ്ണറേറ്റിലെ ഓണഘോഷo സെൻ്റ് മേരിസ് ഓർത്ത്ഡോകസ് പാരിഷ് ഹാളിൽ 02 /09/2025 രാവിലെ 10 മണിക്ക് നടന്ന ചടങ്ങ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദ്യത്യ IPS ഉദ്ഘാടനം ചെയ്തു.

ജുവനപ്പടി മഹേഷ് IPS അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി നന്ദിനി IFS (Regional Passport officer) മുഖ്യാഥിതിയും ശ്രീമതി ആശ്വതി ജിജി IPS (DCP L&0 ) മുഖ്യ പ്രഭാഷണവും നടത്തി . വർഗ്ഗീസ് Administrate Assistant സാഗതവും , വിനോദ് പിള്ള (DCP Admin) ആശംസകളും നേർന്നു. വിവിധ മത്സരങ്ങളിൽ വിജയികളായ പോലീസ് ഉദ്യോഗസ്ഥർ , സിവിൽ സ്റ്റാഫ് എന്നിവർക്കും അവരുടെ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾക്കും സമ്മാനങ്ങളും ട്രോഫികളും ചടങ്ങിൽ നൽകി.