സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കൂടുതൽ സ്ക്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നു.അതിന്റെ ഭാഗമായി ഈ അദ്ധ്യായന വർഷം മുതൽ പദ്ധതി പ്രവർത്തനത്തിന് അനുമതി ലഭിച്ച പൂത്തോട്ട ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ എസ്.പി.സി യൂണിറ്റ് ഇന്നലെ (30/08/2025) തൃപ്പൂണിത്തുറ എം.എൽ.എ .കെ.ബാബു ഉദ്ഘാടനം ചെയ്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഡി.ഐ.ജി ശ്രീ.പുട്ട വിമാലാദിത്യ ഐ.പി.എസ് മുഖ്യാതിഥിയായി. പൂത്തോട്ട ശ്രീനാരായണ എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ശ്രീ.എ.ഡി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ, സ്ക്കൂൾ എച്ച്.എം ശ്രീ.അനൂപ് സോമരാജ്, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.സജിതാ മുരളി, ഹിൽപാലസ് എസ്.എച്ച്.ഒ ശ്രീ.റിജിൻ.എം.തോമസ്, ഉദയംപേരൂർ ശ്രീ.ഹരികൃഷ്ണൻ പി.സി, വാർഡ് മെമ്പർ ശ്രീ.ഷൈമോൻ, പി.ടി.എ പ്രസിഡന്റ് ശ്രീ.കെ.ജി.വിജയൻ, എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളായ ശ്രീമതി അനില പി.ആർ, ശ്രീ.അരുൺകാന്ത് കെ.കെ, സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രതാപ് എ.എസ് തുടങ്ങിയവര സംസാരിച്ചു.

44കേഡറ്റുകളുള്ള ആദ്യ ബാച്ചിന് മൂന്ന് ദിവസത്തെ ഓണം വെക്കേഷൻ ക്യാമ്പിനു ഇന്ന് തുടക്കമായി, SPC എ.ഡി.എൻ.ഒ ശ്രീ.സൂരജ്കുമാർ എം.ബി പതാക ഉയർത്തി.
