ബ്രിട്ടീഷ് എയര്‍വേയ്സ് ഫ്‌ളൈറ്റിൽ നഗ്നനായ വിമാന ജീവനക്കാരൻ

വിമാനത്തിൽ നഗ്നനായ ജോലിക്കാരൻ .ഒടുവിൽ പണിതെറിച്ചു .ജോലിക്കിടെ മയക്കുമരുന്നുപയോഗിച്ച് നഗ്‌നനായി വിമാനത്തില്‍ കണ്ടെത്തിയ ഫളൈറ്റ് അറ്റന്‍ഡന്റിനാണ് പണി പോയത് . ബ്രിട്ടീഷ് എയര്‍വേയ്സ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ ഹേഡന്‍ പെന്തക്കോസ്റ്റിനാണ് (41) ജോലി നഷ്ടമായത്.

കലിഫോര്‍ണിയയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലെ ശുചിമുറിയിലാണ് ഇയാളെ നഗ്‌നനായി കണ്ടത്.വയറുവേദനയാണെന്ന് പറഞ്ഞ് വിമാനത്തിലെ ടോയ്ലറ്റില്‍ കയറിയ ഇയാള്‍ ഏറെ നേരം പുറത്തുവന്നില്ല. ഒടുവില്‍ സഹപ്രവര്‍ത്തകര്‍ വാതില്‍ തുറന്നപ്പോള്‍ നഗ്‌നനായി കാണപ്പെടുകയായിരുന്നു.

ടോയ്ലറ്റിനുള്ളില്‍ നഗ്‌നനായി കണ്ടെത്തിയ ഹേഡനെ മറ്റൊരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് വസ്ത്രം ധരിപ്പിക്കുകയും വിമാനത്തിലെ ഒഴിഞ്ഞ സീറ്റിലേക്ക് മാറ്റുകയും ചെയ്തു. വിമാനം ഹീത്രുവില്‍ എത്തുന്നതുവരെ ജീവനക്കാര്‍ ഓരോ 20 മിനിറ്റിലും ഇയാളുടെ ആരോഗ്യനില പരിശോധിച്ചു കൊണ്ടിരുന്നു. ഹീത്രോയിലെത്തിയ ഉടന്‍ തന്നെ പാരാമെഡിക്കല്‍ ടീം ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്തപരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി .

ലഹരിമരുന്ന് ഉപയോഗിച്ച് വ്യോമയാന നിയമങ്ങള്‍ ലംഘിച്ചതിന് ബ്രിട്ടിഷ് എയര്‍വേയ്സ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തുടര്‍ന്ന് നടന്ന നിയമനടപടികളില്‍ ഹേഡന്‍ കോടതി മുന്‍പാകെ കുറ്റം സമ്മതിച്ചു .