ദുബായിയുടെ ജനസംഖ്യ 40 ലക്ഷം കടന്നു . ചരിത്രത്തില്‍ ആദ്യമായാണ് 40 ലക്ഷം കടന്നത് . ദുബായ് ഡാറ്റ ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് എസ്റ്റാബ്ലിഷ്മെന്റിന്റെ കണക്കുകള്‍ പ്രകാരമാണ് ജനസംഖ്യ 40 ലക്ഷം കടന്നു എന്ന് വ്യക്തമായത് . 2011-ല്‍ 20 ലക്ഷമായിരുന്നു ജനസംഖ്യ .14 വര്‍ഷം കൊണ്ടാണ് ഇരട്ടിയായി വര്‍ധിച്ചത്.
1975-ല്‍ 1,87,187 മാത്രം ആളുകളുണ്ടായിരുന്ന ദുബായില്‍ 2002-ല്‍ 10 ലക്ഷം, 2011-ല്‍ 20 ലക്ഷം, 2018-ല്‍ 30 ലക്ഷം എന്നിങ്ങനെ ജനസംഖ്യ ക്രമാനുഗതമായി വര്‍ധിച്ചു. 30 ല്‍നിന്ന് നാല്പത് ലക്ഷത്തിലേക്ക് എത്താന്‍ ഏഴ് വര്‍ഷം മാത്രമാണ് എടുത്തത്. ഈ വളര്‍ച്ചാ നിരക്ക് തുടരുകയാണെങ്കില്‍ 2032-ഓടെ ദുബായിയുടെ ജനസംഖ്യ അമ്പത് ലക്ഷവും 2039-ഓടെ 60 ലക്ഷവും കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ദുബായ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനില്‍ പ്രതീക്ഷിക്കുന്ന 58 ലക്ഷം എന്നതിനെയും മറികടന്നേക്കാം.

2021-ല്‍ കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് ജനസംഖ്യയില്‍ ഏറ്റവും കുറഞ്ഞ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അന്ന് ധാരാളം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയും പലരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം, നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും അതിസമ്പന്നര്‍ക്കും ആകര്‍ഷകമായ കേന്ദ്രമായി ദുബായ് തിരികെ എത്തി. ഉയര്‍ന്ന നിക്ഷേപ നേട്ടം, മികച്ച തൊഴിലവസരങ്ങള്‍, ലോകോത്തര ജീവിതശൈലി, സുരക്ഷ എന്നിവയാണ് ആളുകളെ ദുബായിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍.

ദുബായിയിലേതുപോലെ യുഎഇയുടെ മൊത്തം ജനസംഖ്യയിലും ഗണ്യമായ വര്‍ധനവാണ് കഴിഞ്ഞ ദശകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വേള്‍ഡോമീറ്റര്‍ അനുസരിച്ച് യുഎഇയിലെ ജനസംഖ്യ നിലവില്‍ 11.39 മില്യണ്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിട്ടുണ്ട്.ഇന്ത്യയുടെ ജനസംഖ്യ 141 കോടിയാണ് .140 കോടിയുമായി ചൈനയും .
