ആഗോള പ്രശസ്‌തനായ ആ കവി പാബ്ലോ നെരൂദ എഴുതാത്ത കവിത കേരള സർവകലാശാലയുടെ ബി എ ഇംഗ്ളീഷ് പുസ്തകത്തിൽ

കവിയുടെ എഴുതാത്ത കവിത കേരള സർവകലാശാലയിലെ പാഠപുസ്തകത്തിൽ .ഈ കവിത വിദ്യാർഥികൾ പഠിക്കുന്നുമുണ്ട് .ഒടുവിൽ ഒരു വർഷം കഴിഞ്ഞാണ് ആ പ്രശസ്‌തനായ കവിയുടെ കവിതയല്ല വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതെന്ന് ഇംഗ്ളീഷ് അധ്യാപകർ തിരിച്ചറിഞ്ഞത്.

ഇനി ആ കവി ആരായിരുന്നു.? ഏത് കവിത .? ആഗോള പ്രശസ്‌തനായ ആ കവി പാബ്ലോ നെരൂദയാണ് അദ്ദേഹത്തിന്റെ കവിത എന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി കേരള സർവകലാശാലയിൽ വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നത് ” English : You are a Language ” എന്ന കവിതയും.ഈ കവിതയാണ് ഇപ്പോൾ കവി പാബ്ലോ നെരൂദ എഴുതിയതല്ലെന്ന് തിരിച്ചറിഞ്ഞത്.

നെരൂദ എഴുതാത്ത ഒരു കവിതയാണ് നമ്പർ വൺ കേരളത്തിലെ മാതൃസർവ്വകലാശാലയായ കേരള സർവ്വകലാശാലയിൽ ഒരു വർഷമായി വിദ്യാർത്ഥികളെ പഠിപ്പിച്ചു കൊണ്ടിരുന്നത് എന്നതാണ് തമാശ.. പഠിപ്പിച്ചു എന്ന് മാത്രമല്ല, സെമസ്റ്റർ പരീക്ഷയ്ക്ക് പ്രസ്തുത കവിതയെ കേന്ദ്രീകരിച്ച് ചോദ്യങ്ങൾ ഉണ്ടാവുകയും, വിദ്യാർത്ഥികൾ അതിന് ഉത്തരമെഴുതുകയും, മാർക്ക് നേടി പാസ്സാവുകയും ചെയ്തിട്ടുണ്ട്. ഇല്ലാത്ത കവിതയ്ക്ക് ചോദ്യം ഉണ്ടാക്കിയ ടീച്ചർമാർ അതിനുള്ള ആൻസർ(answer ) കീയും തയ്യാറാക്കി കൊടുത്തു എന്നതാണ് ബഹുരസം.

നെരൂദ അല്ലെങ്കിൽ പിന്നെ ആരാണ് പ്രസ്തുത കവിത എഴുതിയത് ? ഉത്തരം ആലോചിച്ചു നിങ്ങൾ തലപുകക്കേണ്ട കാര്യമില്ല.ചാറ്റ് ജി പി റ്റി (ChatGPT ) പോലെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ച് എഴുതിയ കവിതയാണ് നെരൂദയുടേത് എന്ന പേരിൽ കേരള സർവ്വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകർ ഒരു വർഷമായി പഠിപ്പിച്ചിരുന്നത് എന്നതാണ് ബഹുരസം.

ഇത് മാത്രമല്ല ആ സിലബസിലെ പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.. തീരെ ഗുണനിലവാരമില്ലാത്ത പാഠഭാഗങ്ങളാണ് സിലബസിന്റെ മറ്റ് ഭാഗങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം . ഗ്രാമർ പിഴവുകളുള്ള ബ്ലോഗുകൾ, എളുപ്പത്തിൽ സിലബസ് രൂപീകരിക്കാനായി TedX പ്രോഗ്രാമുകൾ തുടങ്ങിയവയാണ് വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകിയിരിക്കുന്നത്.

അതായത് നെരൂദയുടെ കവിത മാത്രമല്ല ChatGPT യുടെ സഹായത്തോടെ എഴുതപ്പെട്ടതെന്ന് സാരം. സിലബസിൽ ആകെയുള്ള മനുഷ്യ ഇടപെടൽ കണ്ടെത്താൻ കഴിഞ്ഞത് ലോകപ്രശസ്ത കവികളുടെയും സാഹിത്യകാരന്മരുടെയും പാഠഭാഗങ്ങൾക്കൊപ്പം കേരളത്തിലെ ചിലരുടെ കവിതകളും ഇടപിടിച്ച മാജിക്കിൽ മാത്രമാണ്. ബോർഡ് ഓഫ് സ്റ്റഡീസിൽ നിങ്ങളുടെ സുഹൃത്ത് അംഗമാണെന്നുണ്ടെങ്കിൽ നിങ്ങളുടെ എത്ര നിലവാരം കുറഞ്ഞ കൃതികളും വിദ്യാർത്ഥികളെ കൊണ്ട് പഠിപ്പിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചില ഇംഗ്ലീഷ് അധ്യാപകർ പറഞ്ഞത് വളരെ പരിമിതമായ സമയം മാത്രമാണ് സിലബസ് രൂപീകരണത്തിന് അധ്യാപകർക്ക് ലഭിക്കുന്നതെന്നായിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ സിലബസ് രൂപീകരിക്കാൻ വേണ്ടി അധ്യാപകർ ChatGPT യെ ആശ്രയിച്ചപ്പോൾ തുലാസ്സിലായത് വിദ്യാർത്ഥികളുടെ ഭാവിയാണ്. ഇംഗ്ലീഷ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ ലിസ്റ്റിൽ മുഴുവൻ ഇടതുപക്ഷ അധ്യാപക സംഘടനയിലെ അംഗങ്ങൾ മാത്രം.

ഒറ്റ ദിവസം കൊണ്ട് സിലബസ് നൽകണമെന്ന് ഉത്തരവിട്ടാലും എഴുതി നല്കാൻ തയ്യാറായി നില്ക്കുന്ന ഈ അധ്യാപക സിംഹങ്ങളുടെ വിധേയത്വമാണ് കേരളത്തിന്റെ അക്കാദമിക നിലവാരത്തെ തകർക്കുന്നതെന്ന് ചില അധ്യാപകർ വിമർശിച്ചു .മുൻപൊക്കെ മറ്റുള്ളവരുടെ കവിതകൾ മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്നതായിരുന്നു ഇടതുപക്ഷ അധ്യാപക സംഘടനയിലെ അധ്യാപകരുടെ തൊഴിലെങ്കിൽ ഇപ്പോഴവർ ChatGPT യെക്കൊണ്ട് കവിത എഴുതിച്ച് വിഖ്യാത സാഹിത്യകാരന്മാരുടെ പേരിൽ പ്രസിദ്ധീകരിക്കുന്ന തിരക്കിലാണ്. സ്വന്തം രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കാനും സർക്കാരിന്റെ മുഖം രക്ഷിക്കാനും വേണ്ടി മാത്രമായി സിലബസ് രൂപകല്പന ചെയ്യപ്പെടുമ്പോൾ വിദ്യാർത്ഥികൾക്ക് അവിടെ യാതൊരു പ്രസക്തിയുമില്ലാതെയാകുന്നു.

സിലബസിൽ നിന്നും ഈ പാഠഭാഗം നീക്കം ചെയ്യണമെന്നും, സിലബസ് തയ്യാറാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള സർവ്വകലാശാല വൈസ് ചാൻസിലർക്ക് പരാതി നൽകിയിട്ടുണ്ട്..

പ്രസ്തുത സിലബസ്സും, അതുമായി ബന്ധപ്പെട്ട് പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങളും, നെരൂദയുടേത് എന്ന പേരിൽ പഠിപ്പിച്ച കവിതയുടെ ചിത്രങ്ങളും ചുവടെ ചേർക്കുന്നു.

പാബ്ലോ നെരൂദ ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനുമായ റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോയുടെ തൂലികാനാമമാണ്.പാബ്ലോ നെരൂദ എഴുതിയിട്ടില്ലാത്ത കവിത അദ്ദേഹത്തിന്റേതായി ബിഎ ഇംഗ്ലീഷുകാർക്ക് പഠിക്കാൻ ഉൾപ്പെടുത്തിയതിൽ വിശദീകരണം നൽകാനും നിർദേശിച്ചു.

പാബ്ലോ നെരൂദയുടെ ഏറ്റവും റൊമാന്റിക് ആയ വരിയാണ് .”എങ്ങനെ, എപ്പോൾ, എവിടെ നിന്ന് എന്നറിയാതെ ഞാൻ നിന്നെ സ്നേഹിക്കുന്നു . പ്രശ്നങ്ങളോ അഭിമാനമോ ഇല്ലാതെ ഞാൻ നിന്നെ സ്നേഹിക്കുന്നു: ഈ രീതിയിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു, കാരണം ഇതല്ലാതെ മറ്റൊരു സ്നേഹമാർഗ്ഗവും എനിക്കറിയില്ല, അതിൽ ഞാനോ നീയോ ഇല്ല, എന്റെ നെഞ്ചിലെ നിന്റെ കൈ എന്റെ കൈ പോലെയാണ്, അത്രയും അടുപ്പം, ഞാൻ ഉറങ്ങുമ്പോൾ നിന്റെ കണ്ണുകൾ അടയുന്ന തരത്തിൽ.”