കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ ആത്മാഭിമാന സദസ് നടത്തിയത് സിപിഎമ്മിന്റെ പോഷക സംഘടനയായ മഹിള അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു .ഇന്ന് അതേ സ്ഥലത്ത് ജനകീയ സദസ് നടത്തി കോൺഗ്രസ് തിരിച്ചടിച്ചു.

ഈ മാസം ഇരുപത്തിയാറി (26 -08 -2025 ) നാണ് ആത്മാഭിമാന സദസ് സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് സതീശനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗിക ചൂഷണത്തിനുത്തരവാദി എന്ന പ്രചാരണം അഴിച്ചു വിടുന്നതിന്റെ ഭാഗമായാണ് ആത്മാഭിമാന സദസ് നടത്തിയത്.വി ഡി സതീശനെതിരെ സ്വന്തം മണ്ഡലമായ പറവൂരിൽ അദ്ദേഹത്തിന് പണി കൊടുക്കാൻ വേണ്ടിയാണ് ഈ സദസ് സിപിഎം ആസൂത്രണം ചെയ്തത് .അതിനു മറുപടിയാണ് ഇന്ന് (29 -08 -2025 ) കോൺഗ്രസ് പാർട്ടി ജനകീയ സദസ് പറവൂർ ടൗണിൽ സംഘടിപ്പിച്ച് മറുപടി നൽകിയത്.പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ജനകീയ സദസ്.
നോർത്ത് പറവൂർ നിയമസഭ മണ്ഡലത്തിൽ നടന്ന ആത്മാഭിമാന സദസ് ഉദ്ഘാടനം ചെയ്തത് സിപിഎം എറണാകുളം ജില്ല സെക്രട്ടറിയും ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമായ എസ് സതീഷ് ആയിരുന്നു .രാഹുലിനെ പോലുള്ള ക്രിമിനൽ സംഘത്തെ വളർത്തിക്കൊണ്ട് വന്നത് വി ഡി സതീശനാണ്.അതുകൊണ്ട് ഇതിന്റെ ഉത്തരവാദിത്വംഅദ്ദേഹത്തിനാണ്.എന്നായിരുന്നു എസ് സതീഷ് കുറ്റപ്പെടുത്തിയത്.ഈ ചടങ്ങിൽ പി എസ് ഷൈല ,ടി വി നിധിൻ എന്നിവർ പങ്കെടുത്തു.

അതേസമയം പറവൂർ ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്തത് മുൻ എംഎൽഎ അനിൽ അക്കരയാണ്.മുൻ എം പി കെ പി ധനപാലൻ ,മുൻ പറവൂർ മുനിസിപ്പാലിറ്റി ചെയർമാൻ രമേശ് ഡി കുറുപ്പ് എന്നിവർ പങ്കെടുത്തു.സിപി എം നേതാക്കൾക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചാണ് കോൺഗ്രസ് ജനകീയ സദസ് നടത്തിയത്.ആത്മാഭിമാ സദസും ജനകീയ സദസും നടന്നത് വൈകുന്നേരമാണ്.
പറവൂർ താലൂക്ക് ബാങ്ക് കൊള്ളയടിച്ച നടത്തിയ ടി വി നിധി(പറവൂർ സിപിഎം ഏരിയ സെക്രട്ടറി) നെയും , സംരക്ഷണം കൊടുക്കുന്ന മന്ത്രി പി രാജീവിനേയും തിരിച്ചറിയുക എന്ന ആരോപണമാണ് ജനകീയ സദസിലൂടെ കോൺഗ്രസ് നേതാക്കൾ പ്രധാനമായും ഉന്നയിച്ചത്.രാഹുൽ മാങ്കൂട്ടത്തിലിനെ വളർത്തിയത് വി ഡി സതീശനാണെന്ന് ആക്ഷേപിച്ച് സിപിഎം ആത്മാഭിമാന സദസ് സംഘടിപ്പിച്ചപ്പോൾ സിപിഎം നടത്തിയ അഴിമതി ചൂണ്ടിയാണ് ജനകീയ സദസ് കോൺഗ്രസ് നടത്തിയത്.അതോടെ രണ്ട് പാർട്ടികളും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലിനു പറവൂരിൽ കളമൊരുങ്ങിയിരിക്കുകയാണ്.

പറവൂർ താലൂക്ക് ബാങ്ക് കൊള്ളയടിച്ച ടി വി നിധി(പറവൂർ സിപിഎം ഏരിയ സെക്രട്ടറി) നെയും , സംരക്ഷണം കൊടുക്കുന്ന മന്ത്രി പി രാജീവിനേയും തിരിച്ചറിയുക എന്ന ആരോപണമാണ് ജനകീയ സദസിലൂടെ കോൺഗ്രസ് നേതാക്കൾ പ്രധാനമായും ഉന്നയിച്ചത്.
പറവൂർ മുൻ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി കുറുപ്പ് ,പറവൂർ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ മോഹനൻ എന്നിവരാണ് സിപിഎം നേതാക്കളുടെ പറവൂർ താലൂക്ക് ബാങ്ക് കൊള്ളക്കെതിരെ പരാതി കൊടുത്തത്.
നഷ്ടം പറവൂർ താലൂക്ക് സഹകരണ ബാങ്കിൽ നടന്ന കൊള്ളയടിയിലൂടെ 35 കോടിയുടെ നഷ്ടമാണ് ബാങ്കിനുണ്ടായതെന്ന് രമേശ് ഡി കുറുപ്പ് പറഞ്ഞു.മൂവാറ്റുപുഴ വിജലൻസ് കോടതി കേസെടുത്തു.27 പേരാണ് പ്രതികൾ .സിയാവുൽ ഹഖ് എന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാണ് ഈ കേസ് അനേഷിച്ചത്.അനേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുന്ന അവസരത്തിലാണ് മന്ത്രി പി രാജീവ് ഇടപ്പെട്ട് ആ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഇപ്പോൾ ഈ കേസ് അനേഷിക്കുന്നത് മന്ത്രി രാജീവുമായി അടുത്ത ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനായ സിഐ അനൂപ് ആണെന്ന് രമേശ് ഡി കുറുപ്പ് ആരോപിച്ചു .
അതിനാൽ കേസ് ഇഴയുകയാണെന്നും ഇത് പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .സഹകരണ വകുപ്പ് 68 (1 ) പ്രകാരം പ്രതികൾക്കെതിരെ ബാധ്യത ഈടാക്കേണ്ടതുണ്ട്. .ഓരോ പ്രതികളിൽ നിന്നും ബാങ്കിൽ നിന്നും കൊള്ളയടിക്കപ്പെട്ട തുക ഈടാക്കണം.അതാണ് സഹകരണ നിയമത്തിൽ പറയുന്നത്.അതിനു വേണ്ടി ഫൈനൽ ഹിയറിങ്ങിനു വെച്ചിരുന്നെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞു നീട്ടികൊണ്ട് പോകുകയാണെന്ന് രമേശ് ഡി കുറുപ്പ് വ്യക്തമാക്കി.
ഉടനെ നടക്കേണ്ടിയിരുന്ന ഫൈനൽ ഹിയറിംഗ് മൂന്നു മാസത്തേക്ക് നീട്ടിയിരിക്കുകയാണ് .അതിനു പിന്നിൽ മന്ത്രി രാജീവിന്റെ ഇടപെടലാണെന്ന് രമേശ് ഡി കുറുപ്പ് പറഞ്ഞു. പുതിയ അനേഷണ ഉദ്യോഗസ്ഥൻ ഇപ്പോൾ പറയുന്നത് പ്രതികളുടെ മൊഴികൾ എടുക്കണമെന്നാണ് .ഇതൊക്കെ കേസ് നീട്ടികൊണ്ട് പോകാനാണ്.ഇതിനെതിരെയാണ് പറവൂരിൽ ഇന്ന് ജനകീയ സദസ് സംഘടിപ്പിച്ചതെന്ന് രമേശ് ഡി കുറുപ്പ് ഗ്രീൻ കേരള ന്യൂസിനോട് പ്രതികരിച്ചു.

രമേശ് ഡി കുറുപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റ്
മന്ത്രി പി രാജീവിൻ്റെ ബിനാമിയായ ഏരിയാ സെക്രട്ടറി ടി വി നിധിനെ സംരക്ഷിക്കുന്നതിൻ്റെ തെളിവ് സഹിതം പുറത്ത് വിട്ടുകൊണ്ടാണ് ഞങ്ങൾ വീണ്ടും പോരാട്ടം തുടങ്ങുന്നത്, പിണറായി വിജയൻ്റെ കീഴിലുള്ള സഹകരണ വിജിലൻസ് 13-6-2024 ൽ പറവൂർ സഹകരണ ബാങ്കിലെ അഴിമതിക്കാരായ 2019-24ലെ ഭരണ സമിതി പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തണമെന്നും തുടർന്ന് സെക്രട്ടറിയെ സസ്പെൻ്റ് ചെയ്യണമെന്നും പറഞ്ഞതിൻ്റെ രേഖകൾ ഞങ്ങൾക്ക് ലഭിച്ചു.
ഈ തീരുമാനം നടപ്പാക്കാതെ കള്ളൻമാരെ സംരഷിക്കുന്ന നിലപാട് ആണ് മന്ത്രിയുടെ നേതൃത്വത്തിൽ എടുത്തിരിക്കുന്നത്. അഴിമതിക്കാരനായ നിധിൻ തൻ്റെ സ്ഥാനം നിലനിർത്തുന്നതിനായി പറവൂരിലെ സിപിഎമ്മിൻ്റെ തലപ്പത്ത് ഇരുന്നു കൊണ്ട് മന്ത്രിയെ ഇടപെടുത്തി എറണാകുളം വിജിലൻസ് ആൻ്റ്റി കറപ്ഷൻ ബൂറോയിലും അവിഹിതമായ ഇടപെടൽ നടത്തുന്നു.
എല്ലാ തെളിവെടുപ്പും കഴിഞ്ഞ് സത്യസന്ധമായി കേസ് അന്വേക്ഷിച്ച ഉദ്യേഗസ്ഥനെ അവസാന നിമിഷം സ്ഥലം മാറ്റി. അതായത് കുറ്റപത്രം സമർപ്പിക്കുന്ന ദിവസത്തിൻ്റെ തലേന്ന് അദ്ദേഹത്തിന് പകരം പാർട്ടിക്കാരനായ മറ്റൊരാളെ തൽസ്ഥാനത്ത് വച്ചിരിക്കുകയാണ്. എന്നിട്ട് കുറ്റപത്രം നൽകാതെ മനപൂർവ്വം വൈകിപ്പിക്കുകയാണ്.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി വന്നിട്ടുപോലും സഹകരണ വകുപ്പ് തുടർ നടപടികൾ സ്വീകരിക്കുന്നില്ല.
വിജിലൻസിൻ്റെ മെല്ലെപ്പോക്കിനെതിരെ വിജിലൻസ് കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം.കട്ടെടുത്ത പണം തിരിച്ചുവയ്പ്പിക്കാതെ സഹകരണ വകുപ്പും ദാസ്യവേല തുടരുകയാണ്.ഒരു കാര്യം ഉറപ്പ് എന്ത് പ്രതിസന്ധി ഉണ്ടായാലും പാവപ്പെട്ട സഹകാരികളുടെ പണം തിരിച്ചടപ്പിക്കും വരെ ശക്തമായ പോരാട്ടം തുടരും. ജയിലിലെ ഗോതമ്പുണ്ടയുടെ രുചി കാട്ടു കള്ളന്മാരെ അറിയിക്കും. അത് ഉറപ്പാണ്.
