ഓണക്കാലത്തെ വ്യാജ പാൽ തടയാൻ ബോധവൽക്കരണം.

ഓണക്കാലത്ത് പാലിന്റെ ഗുണമേന്മ, പാലിന്റെ സമ്പുഷ്ടത, മായം ചേർക്കൽ നിരോധന നിയമം എന്നിവയെ ക്കുറിച്ച് അങ്കണവാടി അധ്യാപകർക്കും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പും ചിറ്റേത്തുകര ക്ഷീരസഹകരണ സംഘവും സംയുക്തമായി ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിൽ വെച്ച് നടത്തിയ ഉപഭോക്തൃ മുഖാമുഖം പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു .തമിഴ്‌നാട്ടിൽ നിന്നും വ്യജ പാലിന്റെ ഒഴുക്കിനെക്കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്.

മാർക്കറ്റിൽ ലഭിക്കുന്നപാലിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം ലാഭകരമായ ഒരു കൃിഷി എന്ന നിലയിൽ കൂടുതൽ യുവാക്കളും വനിതകളും ക്ഷീര കാർഷിക മേഖലയിലേയ്ക്ക് കടന്നു വരണ മെന്ന് ജില്ലപഞ്ചായത്ത് പ്രസിഡൻ്റ് ഉത്ഘാടനപ്രസംഗത്തിൽ അഭ്യർത്ഥിച്ചു .

ഫോട്ടോ: മുഖാമുഖം പരിപാടി യുടെ ഉത്ഘാടനംജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ നിർവ്വഹിക്കുന്നു. എറണാകുളം ജില്ല അസിസ്റ്റൻ കളക്ടർ പാർവ്വതി ഗോപകുമാർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ് , ഡി.ഡി ഷഫീന, എം.എൻ. ഗിരി , പാർവ്വതി കൃഷ്ണപ്രസാദ്, പ്രിയ ജോസഫ്, സുധ ‘സി , ബിന്ദുജ കെ.എസ്, അനു മുരളി, അരുൺ പി.എസ് സമീപം.