വീട് വെച്ചു കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് കണ്ണമാലി സ്വദേശിയിൽ നിന്നും പണം തട്ടിയ കൃഷ്ണദാസിനെ . (36 ) പൊലീ അറസ്റ്റ് ചെയ്തു.മംഗലം വീട്ടിൽ ചോലക്കാട് പാലക്കാട് ഉണ്ണികൃഷ്ണന്റെ മകനാണ് പ്രതിയായ കൃഷ്ണദാസ് . .കണ്ണമാലി പൊലീസാണ് അറസ്റ്റു ചെയ്തത് . D for D എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പ്രതി

പ്രതി കൃഷ്ണദാസ്

പരാതിക്കാരന്റെ ഉടമസ്ഥതയിലുളള രണ്ടര സെന്റ് സ്ഥലത്ത് 600 സ്ക്വയർ ഫീറ്റ് വീട് 11 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പ്രതി ആദ്യ ഗഡുവായി പരാതിക്കാരനിൽ നിന്നും 5,40,000 /- രൂപ നൽകണമെന്നും ബാക്കി തുക മാസ തവണകളായി 10,000 /- രൂപ വീതം പലിശയില്ലാതെ നൽകിയാൽ മതിയെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

01-04-2024 ഏപ്രിൽ ഒന്നിനാണ് പരാതിക്കാരനുമായി കരാറിലേർപ്പെട്ട് പല തവണകളായി D for D എന്ന സ്ഥാപനത്തിന്റെ പേരിലുളള SBI ആലുവ ബ്രാഞ്ചിലുള്ള അക്കൌണ്ടിലേക്ക് മൊത്തം 5,40,000 /- രൂപ വാങ്ങിയത്.തുടർന്ന് വീടിന്റെ തറയല്ലാതെ മറ്റ് പണികളൊന്നും ചെയ്ത് കൊടുക്കാതെയും ബാക്കി പണം തിരികെ നൽകാതെ ചതിച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

2025 മെയ് 23 നു കണ്ണമാലി പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റര്ഴ ചെയ്ത് അന്വേഷണം നടത്തി വരവെ ഒളിവിൽ പോയ പ്രതിയെ പാലക്കാട് ഓങ്ങാലൂരിലെ ജംഗ്ഷനില്ഴ നിന്നും കണ്ണമാലി ഇൻസ്‌പെക്ടർ അഭിലാഷ് എ.എല്ലിന്റെ റ നേതൃത്വത്തിൽ എ എസ് ഐ ഫ്രാൻസിസ് , SCPO മാരായ രജിത്ത്മോൻ , സുനിൽ കുമാർ എഡ്വിൻ റോസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പിടികൂടിയത്.

പ്രത്യേക ശ്രദ്ധക്ക് :ഈ വാർത്തയോടൊപ്പമുള്ള കവർ ചിത്രം യാഥാർത്ഥമല്ല .സങ്കല്പികമാണ് .