സി പി എം പറവൂരിൽ വി ഡി സതീശനെതിരെ പണി തുടങ്ങി;കോൺഗ്രസ് നൽകുന്ന മറുപടി എന്തായിരിക്കും.

സി പി എം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സ്വന്തം മണ്ഡലമായ പറവൂരിൽ പണി തുടങ്ങി.നോർത്ത് പറവൂർ നിയമസഭ മണ്ഡലത്തിൽ എല്ലായിടങ്ങളിലും സതീശനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗിക ചൂഷണത്തിനുത്തരവാദി എന്ന പ്രചാരണമാണ് അഴിച്ചു വിടാൻ പോവുന്നത് .

അതിന്റെ ഭാഗമായി ഇന്ന് (26 -08 -2025 ) പറവൂർ ടൗണിൽ മഹിള അസോസിയേഷന്റെ നേതൃത്ത്വത്തിൽ ആത്മാഭിമാന സദസ് സംഘടിപ്പിച്ചു .തുടർന്ന് പറവൂർ നിയമസഭ മണ്ഡലത്തിൽ സ്ത്രീകൾ സംഘടിപ്പിക്കുന്ന ആത്മാഭിമാന സദസുകൾ വ്യപിപ്പിക്കുമെന്നാണ് മഹിള അസോസിയേഷൻ നേതാവ് പി എസ് ഷൈല പറഞ്ഞത്.

ആത്മാഭിമാന സദസ് ഉദ്‌ഘാടനം ചെയ്‌തത്‌ സിപിഎം എറണാകുളം ജില്ല സെക്രട്ടറിയും എം ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമായ എസ് സതീഷ്‌ ആണ് .രാഹുലിനെ പോലുള്ള ക്രിമിനൽ സംഘത്തെ വളർത്തിക്കൊണ്ട് വന്നത് വി ഡി സതീശനാണ്.അതുകൊണ്ട് ഇതിന്റെ ഉത്തരവാദിത്വംഅദ്ദേഹത്തിനാണ്.

പരാതിക്കാരിയായ റിനി ജോർജ് പറവൂർ മണ്ഡലത്തിലുള്ളതാണ് .അവർ കോൺഗ്രസുകാരിയുമാണ് .മൂന്നു വർഷങ്ങൾക്ക് മുമ്പാണ് താൻ പിതൃ തുല്യനായി കാണുന്ന സതീശന് രാഹുലിന്റെ മോശം പ്രവൃത്തിയെക്കുറിച്ച് പരാതിപ്പെട്ടത്.ആ പെൺകുട്ടി പരാതിപ്പെട്ട ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിലിനു വളർച്ചയുണ്ടായത്.രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി,പിന്നെ എംഎൽഎയായി .ഇതിൽ നിന്നും എന്താണ് മനസിലാക്കേണ്ടതെന്ന് എസ് സതീഷ് ചോദിച്ചു .

പറവൂർ കമ്യുണിസ്റ്റ് പാർട്ടിക്ക് വലിയ സ്വാധീനമുള്ള നിയമസഭ മണ്ഡലമാണ്.എന്നാൽ നിയമസഭ തെരെഞ്ഞെടുപ്പിൽ ജയിക്കുക വി ഡി സതീശനാണ്.96 ലാണ് സതീശൻ പറവൂരിൽ ആദ്യമായി മത്സരിച്ചത്.അന്ന് സിപിഐ യുടെ രാജുവിനോട് പരാജയപ്പെട്ടു .തോൽവിയോടെയാണ് അദ്ദേഹം തുടങ്ങിയത്.2001 മുതൽ 2021 വരെ തുടർച്ചയായി വി ഡി സതീശൻ ജയിച്ചു .

വരാൻ പോകുന്ന 2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ വി ഡി സതീശൻ പറവൂരിൽ മത്സരിക്കുമെന്ന വിശ്വാസത്തോടെയാണ് ഇപ്പോൾ സതീശനെതിരെ സിപിഎം ആത്മാഭിന സദസുമായി മുന്നോട്ട് പോവുന്നത്.എന്നാൽ 2026 ലെ തെരെഞ്ഞെടുപ്പിൽ വി ഡി സതീശൻ പറവൂരിൽ നിന്നും തൃക്കാക്കരയിലേക്ക് മാറുവാൻ ആഗ്രഹിക്കുന്നുണ്ട്.സതീശൻ പറവൂരിൽ നിന്നും മാറിയാൽ ഇടത് സ്ഥാനാർത്ഥിക്ക് ജയിക്കാൻ കഴിയും.പറവൂരിൽ സിപിഐയാണ് സ്ഥിരമായി മത്സരിക്കുന്നത്.