എറണാകുളം ജില്ലയിൽ മൃഗങ്ങൾക്ക് ശ്മാശനം നിർമ്മിക്കുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്

ക്ഷീര കർഷകർ നമ്മുടെ സംസ്ഥാനത്തെ മറ്റ് കാർഷിക മേഖലയിൽ നിന്ന് വ്യത്യസ്തമായി ഒരു നിറ ചൈതന്യമുള്ളവരാണന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എൽസി ജോർജ്ജ് പറഞ്ഞു. ക്ഷീരകർഷകർക്ക് കൂടുതൽ സഹായങ്ങൾ ചെയ്യുന്നതിനും കൂടുതൽ ക്ഷീര കർഷകരിലേയ്ക്ക് സഹായങ്ങൾ എത്തിക്കുന്നതിനും ജില്ല പഞ്ചായത്ത് പൂർണ്ണ സന്നദ്ധമാണെന്നും ജില്ലയിൽ മൃഗങ്ങൾക്കായുള്ള ശ്മാശനം നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ചതായും എറണാകുളം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കർഷകർക്ക് ഉറപ്പ് നല്കി

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷീര സംഗമം കാക്കനാട് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷീര സംഗമം ജില്ല പഞ്ചായത്ത് വൈസ് പ്രസി ഡൻ്റ് എൽസി ജോർജ്ജ് ഉത്ഘാടനം ചെയ്യുന്നു..

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സനിൽ.അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി രാധാമണി പിള്ള മുഖ്യാഥിതിയായിരുന്നു മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള , ക്ഷീരവികസ ഡെപ്യൂട്ടി ഡയറക്ടർ ഷഫീന എം ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് രാജേഷ് കെ.ജി

ക്ഷീര കർഷക സെമിനാർഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സനിൽ ഉദ്‌ഘാടനം ചെയ്യുന്നു.

മുളവുകാട് പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. അക്ബർ , തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻ ടി.ജി. ദിനൂപ് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ സ്മിത സണ്ണി, സുനീറ ഫിറോസ് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ‘സ്മിത സ്റ്റാൻലി, അഡ്വ. വിവേക് ഹരിദാസ് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ട്രീസ മാനുവൽബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സ്മിത സ്റ്റാൻലി,ക്ലാര സൈമൺ , ക്ഷീര വികസന അസിസ്റ്റൻ്റ് ഡയറക്ടർമാരായ പ്രിയ ജോസഫ് , പാർവ്വതി കൃഷ്ണപ്രസാദ് ഇടപ്പള്ളി ഡി.ഇ. ഓ ബിന്ദുജ കെ.എസ്, മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രമതി റോസ് മാർട്ടിൻ മുളവുകാട് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. പി. ആർ ജോൺ സംഘം പ്രസിഡൻ്റ് മാരായ എം.എൻ. ഗിരി , പി.കെ. ബാബു,ബീന ശ്രീകുമാർ , ജോയ് ടി.എ. എന്നിവർ സംസാരിച്ചു. ഡി.എഫ് ഐ മേരി ജാസ്മിൻ യോഗത്തിൽ നന്ദി പറഞ്ഞു.

ക്ഷീരസംഗമത്തോടനുബന്ധിച്ച് മികച്ച ക്ഷീര കർഷകരെ , മികച്ച ക്ഷീര സംഘങ്ങളെ , മികച്ച സ്ത്രീ കർഷകരെ , യുവ കർഷകനെയും ആദരിച്ചു..കന്നുകാലി പ്രദർശന മത്സരത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.
ക്ഷീരവികസനസെമിനാറിൽ Dr സൈറ , അരുൺ എന്നിവർ വിഷയാവതരണം നടത്തി.