രാഹുൽ മാങ്കുട്ടത്തിലിൻ്റെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ തൊട്ടിൽ കെട്ടി പ്രതിഷേധിച്ചു. മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഒരു നിമിഷം പോലും എം.എൽ.എ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നും ജനാധിപത്യത്തെ അപമാനിച്ച രാഹുൽ രാജിവയ്ക്കണമെന്നും നവ്യാ ഹരിദാസ് പറഞ്ഞു. രാഹുലിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസ്സ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്നും നവ്യ കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജന രഞ്ജിത്ത്, ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ നിവേദിത സുബ്രഹ്മണ്യൻ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സിനി മനോജ്, ആർ സി ബീന, ശ്രീജ സി നായർ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മിനി അനിൽകുമാർ, മഹിളാ മോർച്ച വൈസ് പ്രസിഡന്റ് സത്യലക്ഷ്മി,സീന ശശി എന്നിവർ സംസാരിച്ചു.