നിങ്ങൾക്ക് കടകളിൽ നിന്നും ലഭിക്കുന്ന ബില്ലിൽ ഉണ്ടാകേണ്ട അത്യാവശ്യ കാര്യങ്ങൾ….. ബിൽ ഉപഭോക്താവിന്റെ അവകാശം. ചോദിച്ചു വാങ്ങുക…

ഒരു വിൽപ്പനക്കാരൻ നൽകുന്ന ഇൻവോയ്‌സ്, ബിൽ, ക്യാഷ്മെമ്മോ എന്നിവയിലും സേവനങ്ങൾ വാങ്ങുമ്പോഴോ വാടകയ്ക്ക് എടുക്കുമ്പോഴോ ലഭിക്കുന്ന റെസിപ്റ്റുകളിലും താഴെ വിവരിക്കുന്ന ഘടകങ്ങൾ ഉണ്ടായിരിക്കണം.
- കടയുടെ പേരും മേൽവിലാസവും
- വ്യക്തമായി എഴുതപ്പെട്ട ബില്ലിന്റെ സീരിയൽ നമ്പർ.
- വിൽപന തീയതി
- ഉപഭോക്താവിന്റെ പേര്
- വിൽക്കപ്പെടുന്ന സാധനങ്ങളുടെയോ, സേവനങ്ങളുടെയോ വിവരണം
- സാധനങ്ങളുടെ അളവ്
- വിലയും, വിലക്കിഴിവ് ഉണ്ടെങ്കിൽ അതും.
- GST REGISTERED ആണെങ്കിൽ നമ്പർ.
- നികുതിയുടെ ശതമാനം.
- വിൽപ്പനക്കാരന്റെ ഒപ്പ് (ഇലക്ട്രോണിക് ബില്ലിൽ ഒപ്പ് ആവശ്യമില്ല)
- ഉപഭോക്താവ് കൊടുക്കേണ്ട ആകെ തുക. GST നിയമം അനുസരിച്ചു ബിൽ നൽകാതെയുള്ള വിൽപ്പന നിയമവിരുദ്ധമാണ്.
ബിൽ സൂക്ഷിച്ചുവയ്ക്കുക. ഭാവിയിൽ ആവശ്യം വന്നേക്കാം…
(തയ്യാറാക്കിയത് Adv.K. B Mohanan.
9847445075)
