നിയമസഭയിൽ ആര്‍എസ്എസ് ഗണ ഗീതം പാടിയ കര്‍ണാടക ഉപമുഖ്യമന്ത്രിയെ കോൺഗ്രസ് പുറത്താക്കുമോ ?ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡികെ ശിവകുമാര്‍ ആര്‍എസ്എസ് ഗണ ഗീതം ആലപിച്ചത്.ഡി കെ ശിവകുമാർ ഗണഗീതം പാടിയപ്പോൾ കോൺഗ്രസ് അംഗങ്ങൾ സ്തംഭിച്ചു പോയി .അതേസമയം ബിജെപി അംഗങ്ങൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു
‘നമസ്തേ സദാ വത്സലേ മാതൃഭൂമി’ എന്ന ആര്‍എസ്എസ് ഗീതത്തിന്റെ കുറച്ച് വരികളാണ് ശിവകുമാര്‍ കർണാടക നിയമസഭയിൽ പാടിയത് .ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന് ശിവകുമാറും കാരണക്കാരനാണെന്ന് ബിജെപി നേതാക്കള്‍ സഭയില്‍ ആരോപിച്ചതിന് പിന്നാലെയായിരുന്നു ശിവകുമാര്‍ ആര്‍എസ്എസ് ഗണ ഗീതം ആലപിച്ചത് .

ഐപിഎല്‍ കീരീടം നേടിയെത്തിയ ആര്‍സിബി ടീമിനെ സ്വീകരിക്കാന്‍ ശിവകുമാറും പോയിരുന്നെന്നും ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള യാത്രയിലുടനീളം ശിവകുമാറും ഉണ്ടായിരുന്നെന്നും ബിജെപി അംഗങ്ങള്‍ ആരോപിച്ചു. താന്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസ്സിഎ) അംഗമാണെന്നും കെഎസ്സിഎ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സുഹൃത്തുക്കളാണെന്നുമായിരുന്നു ശിവകുമാറിന്റെ മറുപടി.
ബംഗളൂരുവിന്റെ ചുമതലയുള്ള മന്ത്രിയാണെന്നും ജൂണ്‍ നാലിന് വിമാനത്താവളത്തിലും സ്റ്റേഡിയത്തിലും പോയിരുന്നു. ആര്‍സിബിക്ക് ആശംസകളും നേര്‍ന്നു, കപ്പില്‍ ചുംബിച്ചു. താന്‍ തന്റെ ജോലി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും വേണമെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ നടന്ന അപകടങ്ങളുടെ പട്ടിക വായിച്ചു കേള്‍പ്പിക്കാമെന്നും ശിവകുമാര്‍ പറഞ്ഞു.
