ഇത്തവണ ഓണത്തിനു ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഒരു ലക്ഷത്തിൽപ്പരം ബോണസ്

ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഇത്തവണ(2025 ) റെക്കോര്‍ഡ് ബോണസ്. ഓണത്തിനു ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് 102,000 രൂപ ബോണസ് ലഭിക്കും. എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം.

കടകളിലെയും ഹെഡ്ക്വാട്ടേഴ്സിലെയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലെയും വെയര്‍ ഹൗസുകളിലെയും സുരക്ഷാ ജീവനക്കാര്‍ക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും.കഴിഞ്ഞ വര്‍ഷം 95,000 രൂപയായിരുന്നു ബോണസ്. അതിന് മുമ്പത്തെ വര്‍ഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് ലഭിച്ചത്.