മോദിയുടെ 11 വർഷത്തെ ഭരണം സുവർണ്ണ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു . സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തിൻ്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോൾ കേരളം പിന്നിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കൊച്ചിയിൽ മനോരമ ന്യൂസ് സംഘടിപ്പിച്ച ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മോദിയുടെ ഈ 11 വർഷത്തെ ഭരണം സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും 11 വർഷം മുമ്പ് എവിടെയായിരുന്നോ അവിടെത്തന്നെയാണ് കേരളം ഇപ്പോഴും നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നതിൽ തനിക്ക് ഖേദമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും എന്നാൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉണ്ടാക്കിയ സ്തംഭനാവസ്ഥ സംസ്ഥാനത്തിൻ്റെ വളർച്ചയെ തടഞ്ഞുനിർത്തിയെന്നും അമിത് ഷാ വിമർശിച്ചു. വരും വർഷങ്ങളിൽ വോട്ടവകാശം വിനിയോഗിച്ച് കേരളത്തിലെ ജനങ്ങളും ദേശീയ വികസന യാത്രയിൽ പങ്കാളികളാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.