യുവ നടി ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. നേതൃത്വം ആവശ്യപ്പെട്ടില്ല, താൻ സ്വമേധയാ രാജിവെക്കുകയായിരുന്നു . ഹൈക്കമാൻഡ് ഇതുവരെ തന്റെ രാജി ആവശ്യപ്പെട്ടില്ല.

തനിക്കെതിരെ ഒരു പരാതിയും ഇതുവരെ ആരും പറഞ്ഞിട്ടില്ല. രാജ്യത്തിന്റെ നിയമ സംവിധാനത്തിന് വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ സമയത്തെ മാനിച്ച് രാജിവെക്കുകയായിരുന്നു.. സർക്കാരിനെതിരായ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുവനടി ഇതുവരെയും തന്റെ പേര് പറഞ്ഞിട്ടില്ല. പുറത്തുവന്ന വാർത്തകളിൽ പോലും നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല. തനിക്കെതിരെ ചമയ്ക്കപ്പെട്ട ഒരു പരാതി പോലുമില്ല. യുവ നടി തന്നെ പറ്റിയാണ് പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. മാധ്യമങ്ങളാണ് എന്റെ പേര് പറഞ്ഞതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. നടി തന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴും എന്റെ അടുത്ത സുഹൃത്താണെന്നും രാഹുൽ പറഞ്ഞു.

ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതിൽ ഒരു പരാതി ആരെങ്കിലും ഉന്നയിച്ചോ?. ഇന്നത്തെ കാലത്ത് ഇതൊന്നും ഉണ്ടാക്കുന്നത് അസാധ്യമല്ല. ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് ആരെങ്കിലും പരാതി പറഞ്ഞോ. ആരോപണം എനിക്കെതിരെയാണെന്ന് കരുതുന്നില്ലെന്നും രാഹുൽ ചോദിച്ചു.