ജനപ്രതിനിധിയായ യുവനേതാവിനെതിരെ ആരോപണവുമായി നടി റിനി ആൻ ജോർജ്ജ്.എന്തുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല ?

ജനപ്രതിനിധിയായ യുവനേതാവിനെതിരെ ആരോപണവുമായി നടി റിനി ആൻ ജോർജ്ജ്. യുവനേതാവ് അശ്ളീല സന്ദേശമയച്ചെന്നാണ് ആരോപണം. മുന്നറിയിപ്പ് നൽകിയിട്ടും തുടർന്നുവെന്നും പാർട്ടിയിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നീതി കിട്ടിയില്ലെന്നും ആരോപണം. പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും റിനി ആൻ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം സൗഹൃദം സ്ഥാപിച്ച് മെസേജ് അയയ്ക്കും, പതിയെ പതിയെ അശ്ലീല സന്ദേശങ്ങൾ, കുറച്ച് അടുപ്പമായെന്ന് തോന്നിയാൽ സിനിമയ്ക്കും ഹോട്ടലിലേയ്ക്കും വിളിക്കും. കേരളത്തിലെ ഒരു പ്രമുഖ യുവ നേതാവിന്റെ സ്ത്രീകളോടുള്ള സമീപനമാണിതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ‘916 കുഞ്ഞൂട്ടന്‍’ എന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവിന്റെ നായികയായിരുന്ന റിനി പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായപ്പോൾ ഹൂ കെയേഴ്സ് എന്ന് പറഞ്ഞ് തലയൂരിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും അവര്‍ അയാൾക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയാണ് ഉണ്ടായത്. സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു രാഷ്ട്രീയ നേതാവിനെതിരെയുള്ള വെളിപ്പെടുത്തൽ. യുവനേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മോശം സന്ദേശങ്ങൾ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു.