കൊച്ചി സിറ്റി പോലീസ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ലഹരിക്കെതിരെ ഉദയം പദ്ധതി വിപുലമാക്കുന്നു.

ലഹരിക്കെതിരെ കൊച്ചി സിറ്റി പോലീസ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ഉദയം പദ്ധതിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി പോലീസ് ഡിസ്ട്രിക് ഹെഡ്ക്വാർട്ടേഴ്സ് ട്രെയിനിംഗ് ഹാളിൽ യോഗം ചേർന്നു.

ബഹു.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐ.പി.എസ്, ഡെപ്യൂട്ടി: കമ്മീഷണർ അശ്വതി ജിജി lPS, DCP Admin & Crime : വിനോദ് പിള്ള എന്നിവർ സംസാരിച്ചു.

ജില്ലാതലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിജയിപ്പിക്കുന്നതിനും ആയി വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു.