ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് :തമിഴ്‌നാട്ടുകാരനായ സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയാവും ;കണക്കുകൾ നൽകുന്ന സൂചനകൾ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷം സ്ഥാനാർത്ഥിമുൻ സുപ്രീം കോടതി ജഡ്‌ജി ബി സുദർശൻ
റെഡ്ഡിയാണ് . മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനെ ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് .

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് “ദക്ഷിണേന്ത്യയിൽ നിന്നാണ് ഇരു സ്ഥാനാർത്ഥികളും ബിജെപിയുടെ സി പി രാധാകൃഷ്ണൻ തമിഴ്‌നാട്ടിൽ നിന്നും ബി സുദർശൻ റെഡ്ഡി തെലങ്കാനയിൽ നിന്നുമാണ്.
തമിഴ്‌നായ സി പി രാധാകൃഷ്ണൻ സ്ഥാനാർത്ഥിയായതോടെ ഡിഎംകെ വെട്ടിലായി.ആന്ധ്രാപ്രദേശിൽ ജഗ്മോഹൻ റെഡ്ഢിയുടെ വൈഎസ്ആർ കോൺഗ്രസ് ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ആന്ധ്രാപ്രദേശിൽ ബിജെപിയുമായി സഖ്യമുള്ളത് തെലുങ്ക് ദേശത്തിനാണ്.വൈഎസ്ആർ കോൺഗ്രസ് പ്രതിപക്ഷത്താണ് .

രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടുചെയ്യാൻ അർഹതയുണ്ട്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തുന്നത്.

ലോകസഭയിൽ ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിക്ക് 293 സീറ്റുകൾ ഉണ്ട്.രാജ്യസഭയിൽ 133 സീറ്റുകളും.മൊത്തം 426 സീറ്റുകൾ .ലോകസഭ -രാജ്യസഭ മൊത്തം വോട്ടർമാരുടെ എണ്ണം 788 വോട്ടുകളാണ്..അതിൽ ലോകസഭയിൽ മൊത്തം അംഗങ്ങൾ 543 .രാജ്യസഭയിൽ മൊത്തം അംഗങ്ങൾ 245 ആണ് .അങ്ങനെയാണ് 788 ആവുന്നത്. അതിൽ ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിക്ക് 426 സീറ്റുകൾ ഉണ്ട്.അതിനാൽ ബിജെപിയുടെ സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയാവും.