കൊച്ചി ഫിഷറീസ് ഹാർബറിലെ വ്യവസ്ഥാപിതമല്ലാത്ത കൂലി സമ്പ്രദായം :ഭരണകൂടം ഇടപെടണമെന്ന് കേരള പേഴ്സീൻ മത്സ്യതൊഴിലാളി യൂണിയൻ

കൊച്ചി ഫിഷറീസ് ഹാർബറിലെ വ്യവസ്ഥാപിതമല്ലാത്ത കൂലി സമ്പ്രദായം അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണം കേരള പേഴ്സീൻ മത്സ്യതൊഴിലാളി യൂണിയൻ.കൊച്ചിൻ ഫിഷറീസ് ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളിലെ വെള്ളം കോരിവിഭാഗമെന്ന പേരിലുള്ള തൊഴിലാളികൾ പേഴ്സീൻ ബോട്ടുകൾ കൊണ്ടുവരുന്ന മത്സ്യവിലയുടെ 2% ശതമാനം കൂലിവേണമെന്ന തർക്കത്തെ തുടർന്ന് പേഴ്സീൻ ബോട്ടുകളുടെ മത്സ്യം വിൽക്കാൻ CITU കീഴിലെ CPLU തൊഴിലാളികൾ അനുവദിക്കാത്തതുമൂലം ഹാർബർ നിശ്ചലാവസ്ഥയിലാണ്.

ബോട്ട് ഉടമകളും, വലഷെയറുള്ള മത്സ്യതൊഴിലാളികളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിമൂലം സീസൺ ആരംഭിച്ചിട്ടും എഴുപതോളം ബോട്ടുകളിൽ 47 ബോട്ടുകാളാണ് ഈ സീസണിൽ മത്സ്യബന്ധനത്തിനു പോകുന്നത്.

ഡീസൽ വിലവർധനവ് അടക്കമുള്ള സാമ്പത്തിക ചെലവ് സഹിച്ചാണ് പലരും മത്സ്യബന്ധനത്തിന് പോകുന്നത് മത്സ്യസമ്പത്തിന്റെ കുറവ് മൂലം ഭൂരിപക്ഷം ബോട്ടുകൾക്കും കഴിഞ്ഞ രണ്ട് സീസണിലും പണി മോശമായിരുന്നു.

ഈ സീസൺ ആരംഭിച്ച രണ്ടാഴ്ച പിന്നിട്ടിട്ടും കാര്യമായ മത്സ്യം ലഭിക്കാത്തതുമൂലം മേഖല കടുത്ത പ്രതിസന്ധിയിലാണ് ഒരാഴ്ചത്തെ മത്സ്യബന്ധനത്തിന് ഒന്നു മുതൽ 4 ലക്ഷം രൂപവരെ മത്സ്യം ലഭിച്ചാൽ ഏകദേശം മൂന്നര ലക്ഷം രൂപ വരെയുളള പ്രവർത്തന ചിലവും കഴിഞ്ഞ് തൊഴിലാളികൾ ബോട്ട് ഉടമകളിൽ നിന്ന് കടമായി 500 രൂപ വീതം കടംവാങ്ങിയാണ് വീട്ടിൽ പോകാറുള്ളത്. ഈ സാഹചര്യത്തിലും കിട്ടിയ മത്സ്യവിലയുടെ രണ്ട് ശതമാനം പ്രവർത്തന ചിലവുപോലും കുറക്കാതെ വെള്ളംകോരി വിഭാഗത്തിലെ CITU തൊഴിലാളികൾക്ക് ബോട്ട് ഉടമ കൊടുക്കേണ്ടി വരുന്നത്

മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.ലേബർ നിയമപ്രകാരം ചെയ്യുന്ന ജോലിക്ക് കൂലി വാങ്ങേണ്ടതിന് പകരം വ്യവസ്ഥാപിതമല്ലാത്തമാർഗ്ഗത്തിലൂടെ ഉൽപ്പന്നത്തിന്റെ 2% ഷെയർ വേണമെന്ന തൊഴിലാളികളുടെ ആവശ്യം നിയമവിരുദ്ധമാണ്. കടലിൽ നിന്ന് മത്സ്യം സംമൃദ്ധമായി കിട്ടിയ കാലഘട്ടത്തിൽ നൽകി എന്നതിൻ്റെ പേരിൽ നോക്കു കൂലി നിരോധിച്ച ഈ കാലഘടത്തിലും അനുബന്ധ മേഖലയിലെ ഒരു വിഭാഗം തൊഴിലാളികൾക്ക് കുലിക്കു പകരം ഷെയർ വേണമെന്ന നിലപാട് നിലവിലെ ലേബർ നിയമത്തിന് വിരുദ്ധമാണ്.

ഈ അവശ്യം പേഴ്സീൻ ബോട്ട് ഉടമകളും, തൊഴിലാളികളും നിരസിച്ചതിനെ തുടർന്ന് CITU വിൻ്റെ കീഴിലുള്ള CPLU തൊഴിലാളികൾ പേഴ്‌സീൻ ബോട്ടുകളിലെ മത്സ്യം ഇറക്കുന്നതും, വിൽക്കുന്നത് തടയുകയും ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളെ കയ്യേറ്റം ചെയ്യുകയും ചെയ്തതിനെ സംഘർഷത്തെ തുടർന്നാണ് ഹാർബർ ഹാർബറിൻ്റെ പ്രവർത്തനം നിലച്ചത്.പ്രദേശവാസികളായ നാലായിരത്തോളം വരുന്ന പേഴ്സീൻ മത്സ്യത്തൊഴിലാളികളുടെ സീസൺ പ്രതീക്ഷകളെയാണ് തകർത്തത്.

കൊച്ചിൻ ഫിഷറീസ് ഹാർബറിലെ CITU യൂണിയൻ്റെ 14 സെക്ഷൻ തൊഴിലാളികളിൽ 13 സെക്ഷനും കൂലി വ്യവസ്ഥയിൽ ജോലി ചെയ്യ്താണ് വേദനം വാങ്ങുന്നത്. നിയമവിരുദ്ധമായി CITU വിലെ ഒരു സെക്ഷൻ തൊഴിലാളികൾക്ക് പേഴ്സീൻ ബോട്ടുകൾ കൊണ്ടുവരുന്ന മത്സ്യവിലയുടെ 2% ഷെയർ പ്രവർത്തന ചെലവു കിഴിക്കാതെ കൊടുക്കണമെന്ന നിയമവിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുവാൻ CITU നേതൃത്വവും,ജനപ്രതിനികളും അടിയന്തരമായി ഇടപെടണം ഇടപെടണം.

ഹാർബർ അടഞ്ഞുകിടക്കുന്നതു മൂലം പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികുടുംബങ്ങളെയും, കൊച്ചിയിലെ വ്യാപാരികളെയും, വ്യവസായികളെയും, എക്സ്പോർട്ട് മേഖലയിലുള്ള തൊഴിലാളികളെ അടക്കം കൊച്ചിയിലെ മുഴുവൻ മേഖലയെയും ബാധിക്കുന്ന വിഷയമായതിനാൽ ജില്ലാ ഭരണകൂടവും,ലേബർ വകുപ്പും ഇടപെടണമെന്ന് കേരള പേഴ്സീൻ മത്സ്യത്തൊഴിലാളി യൂണിയൻ പൊതുയോഗം ആവശ്യപ്പെട്ടു.പ്രസിഡൻറ് ജാക്സൺ പൊള്ളയിൽഅധ്യക്ഷത വഹിച്ചു, പി. ജെ മൈക്കിൾ, വി.ആർ ജോഷി,സ്റ്റാലിൻ, വി.പി പ്രീജൻ എന്നിവർ പ്രസംഗിച്ചു.