ഒരു കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ കേരളം കൈകോര്‍ത്തു;ട്രാഫിക് എന്ന മലയാള സിനിമ ആവർത്തിക്കപ്പെട്ടു

മനുഷ്യ സ്നേഹത്തിനും കരുണയ്ക്കും മുന്നില്‍ അതിര്‍ത്തികള്‍ക്കും തടസ്സങ്ങള്‍ക്കും ശക്തിയില്ലെന്ന് തെളിയിച്ച ദിനമാണ് ഇന്നലെ.( 18/08/2025 വൈകിട്ട് 5.30).ഒരിക്കൽ കൂടി ഒരു ജീവന്‍ രക്ഷിക്കാന്‍ കേരളം കൈകോര്‍ത്തു.അങ്ങനെ കേരളം വീണ്ടും തെളിയിച്ചു.

മംഗലാപുരം ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള പോരാട്ടം കേരളം മുഴുവനും ഏറ്റെടുത്തു. കുഞ്ഞിനെ അടിയന്തിര ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, മംഗലാപുരം മുതല്‍ കൊച്ചി വരെയുള്ള യാത്ര ഒരു പ്രതീക്ഷയുടെ യാത്രയായി മാറി.

5 മണിക്ക് ആണ് ഈ ദൗത്യം ഏറ്റെടുത്തു വഴി സുഗമമാക്കി തരണം എന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഇന്റര്‍നാഷണല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ദേശീയ ചെയര്‍മാന്‍ കൂടിയായ സികെ നാസര്‍ കാഞ്ഞങ്ങാടിന്റെ ഫോണില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ വിളിക്കുന്നത്..

2017 ല്‍ ലൈബ ഫാത്തിമ യില്‍ തുടങ്ങി നിരവധി മിഷന്‍ കോഡിനേറ്റ് ചെയ്ത സംഘടന ആണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം.

വിഷയം അറിഞ്ഞ ഉടനെ സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് തയ്യാറാക്കി ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പ് ഉണ്ടാക്കി. പിന്നീട് നൂറ് കണക്കിന് ആളുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് ആയി ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങി..
ഏകദേശം ആയിരത്തോളം അംഗങ്ങള്‍ ജോയിന്റ് ചെയ്തു. ഓരോ ജില്ല കഴിഞ്ഞ ഉടനെ ആ ജില്ലയില്‍ ഉള്ളവര്‍ ലെഫ്റ്റ് ആയി സഹകരിച്ചു.ഗ്രൂപ്പില്‍ ഓരോ നിമിഷവും അപ്‌ഡേറ്റ് നല്‍കി മുന്നോട്ട് പോയി.

ആംബുലന്‍സ് പുറപ്പെട്ടതോടെ, ഹൈവേയില്‍ വാഹനങ്ങള്‍ ഒന്നുമുതല്‍ ഒന്നായി വഴി ഒഴിഞ്ഞു കൊടുത്തു. പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ – എല്ലാവരും ചേര്‍ന്ന് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പാത തെളിച്ചു. ആംബുലന്‍സ് മിനിറ്റുകള്‍ പോലും നഷ്ടപ്പെടുത്താതെ ആശുപത്രിയില്‍ എത്താന്‍ സാധിച്ചു.

കിലോമീറ്ററോളം പോലീസ് എസ്‌കോര്‍ട്ട് നല്‍കി മറ്റ് സന്നദ്ധ സേവന സംഘടനയുടെ ആംബുലന്‍സും വഴി കാണിച്ചു എസ്‌കോര്‍ട്ട് നല്‍കി.. കേരളത്തിലെ ജനങ്ങളുടെ മനുഷ്യത്വത്തിന്റെ വലിയൊരു തെളിവായിരുന്നു.

കുഞ്ഞു ജീവന്‍ രക്ഷിക്കാനായി കൈകോര്‍ത്തവര്‍ക്ക് സമൂഹം മുഴുവന്‍ നന്ദി രേഖപ്പെടുത്തുന്നു. കരുണയും സഹാനുഭൂതിയും ഉണ്ടെങ്കില്‍ അസാധ്യം പോലും സാധ്യമാകുമനന്ന് തെളിയിച്ചു

മഞ്ചേശ്വരം ഉദ്യാവാരം ആയിരം ജമാഅത്തിലെ റിയാസ് ആയിഷത്ത് ഷൈമ ദമ്പതികളുടെ രണ്ടാമത്തെ പ്രസവത്തില്‍ കിട്ടിയ ഇരട്ട കുട്ടികള്‍ അതില്‍ ഒരാള്‍ക്ക് ആണ് ഹാര്‍ട്ട് സര്‍ജറി ഉടനെ വേണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.അത് അനുസരിച്ച് ആണ് എറണാകുളം അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്..

പത്ത് ദിവസം മുമ്പ് ആണ് ഷൈമ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയത്..ഭര്‍ത്താവ് റിയാസ് നേരിട്ട് ആശുപത്രിയില്‍ എത്തി.. സമൂഹ മാധ്യമങ്ങളില്‍ യാത്ര വൈറലായി ആറ് മണിക്കൂര് കൊണ്ട് സുരക്ഷിതമായി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു..

സുള്ള്യ കെവിജി KA 21 C 1122 ആംബുലന്‍സില്‍ ഡ്രൈവര്‍ ഹനീഫ സുള്ള്യ സഹ ഡ്രൈവര്‍ താജുദ്ദീന്‍ സുള്ള്യ എന്നിവരാണ് ലക്ഷ്യത്തില്‍ എത്തിച്ചത്..ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സിപിടി ഇന്റര്‍നാഷണല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ സികെ നാസര്‍ കാഞ്ഞങ്ങാട് ദേശീയ ചെയര്‍മാന്‍ അപ്‌സര മഹ്‌മൂദ് ഡോ,സിടി മുഹമ്മദ് മുസ്തഫ ജനറല്‍ സെക്രട്ടറി ഉഷ ടീച്ചര്‍,സംസ്ഥാന പ്രസിഡന്റ് റഫീഖ് കടാത്തുമുറി സെക്രട്ടറി അനിതാ സുനില്‍ കൊല്ലം സെക്രട്ടറി ബഷീര്‍ ചാപ്പനങ്ങാടി നീതു തൃശൂര്‍ ജബ്ബാര്‍ പയ്യാറ്റില്‍ സക്കീര്‍ ഹുസൈന്‍ ഹക്കീം പാലക്കാട് നാസര്‍ തിരൂരങ്ങാടി കാസിം തൃശൂര്‍ വില്‍സണ്‍ പി ജോണ്‍ അര്‍ഷാദ് ബിന്‍ സുലൈമാന്‍ സുരയ്യ പട്ടാമ്പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി..കുഞ്ഞ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എന്ന് പിതാവ് റിയാസ് രാവിലെ അറിയിച്ചു.