കാർഷിക സർവകലാശാലയിലെ സി.സി.ബി.എം കോളേജിൽ പ്രദർശിനി വിപണനമേളയ്ക്ക് തുടക്കം

കേരള കാർഷിക സർവകലാശാല, കോളേജ് ഓഫ് കോ -ഓപ്പറേഷൻ, ബാങ്കിംഗ് ആന്റ് മാനേജ്‍മെന്റ് (സി.സി.ബി.എം.) 2021 വർഷ ബിരുദ്ധ വിദ്യാർത്ഥികളുടെ അനുഭവപഠനത്തിന്റെ (Experiential Learning) ഭാഗമായി നടത്തുന്ന പ്രദർശന വിപണന മേള “പ്രദർശിനി” ഇന്നലെ ആഗസ്റ്റ് 18നു രാവിലെ 10.00 മണിക്ക് സി.സി.ബി.എം. കോളേജ് അങ്കണത്തിൽ വെച്ച് കേരള കാർഷിക സർവകലാശാല, രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്തു.

പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. സുനിൽ വി.ജി. സ്വാഗതം അർപ്പിച്ച ചടങ്ങിൽ ഫാക്കൽറ്റി ഡീൻ (ബേസിക് സയൻസസ് ആൻഡ് ഹ്യൂമാനിറ്റീസ്) ഡോ. ഇ.ജി. രഞ്ജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എ.യു. ഉത്പന്നങ്ങൾ, കേരള ദിനേശ് ഉത്പന്നങ്ങൾ, കുത്താമ്പുള്ളി കൈത്തറി, ഇസാഫ്, ഗാന്ധിഗ്രാമം ഉത്പന്നങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, കാരിയാട് ഡ്രയ്യ് ഫുഡ്സ്, സ്വാദ് ഫുഡ് പ്രോഡക്ട്, ഫുഡ് കോർട്ട്, ഗെയിം സോൺ, സ്റ്റുഡന്റസ് കോർണർ, വനശ്രീ ഉത്പന്നങ്ങൾ, മിലിഷ്യസ് ഉത്പന്നങ്ങൾ, രജിതാസ് ഡിസൈനർ ബോട്ടിക്, പ്ലാന്റിവ നഴ്സറി എന്നിങ്ങനെ 15 ഓളം സ്റ്റാളുകൾ ആണ് പ്രദർശിനിയിൽ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 18 മുതൽ 23 വരെ രാവിലെ 9 മണി മുതൽ വൈകീട്ട് 5.30 വരെ ആണ് സ്റ്റാളുകൾ തുറന്നു പ്രവർത്തിക്കുന്നത്.

കോളേജിലെ അധ്യാപകരായ ഡോ. സുനന്ദ കെ. എ. (പ്രൊഫസർ ആൻഡ് ഹെഡ്, ഡിപ്പാർട്മെൻ് ഓഫ് ഡെവലൊപ്മെന്റ് എക്കണോമിക്സ്), ഡോ. ഹെന എം. (അസിസ്റ്റന്റ് പ്രൊഫസർ ആൻഡ് ഹെഡ്, ഡിപ്പാർട്മെൻ് ഓഫ് റൂറൽ മാർക്കറ്റിംഗ് മാനേജ്‌മന്റ്), ഡോ. ശ്രീലക്ഷ്മി സി.സി. (അസിസ്റ്റന്റ് പ്രൊഫസർ ആൻഡ് ഹെഡ്, ഡിപ്പാർട്മെൻ് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാൻസ് മാനേജ്‌മന്റ്) എന്നിവർ ഈ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റുഡന്റസ് കോ-ഓർഡിനേറ്റർ, ശ്രീ. അമൽ എസ്. ജോൺ (ബി. എസ്. സി. (ഓണഴ്സ്) സി. ആൻഡ് ബി.,2021 ബാച്ച്) ഈ പരിപാടിക്ക് നന്ദി പറഞ്ഞു. ആഗസ്റ്റ് 23 നു വൈകുന്നേരം 5.30 യോടെ പ്രദര്ശിനി സമാപിക്കും.