പശ്ചിമഘട്ടത്തിൻ്റെ മർമ്മരം: ശിൽപ്പശാല തുടങ്ങി

വനം -വന്യജീവി വകുപ്പിൻ്റെ സഹകരണത്തോടെ കോ എക്സിസ്റ്റൻസ് കളക്ടിവ്, അനക് എന്നി സംഘടനകളുടെ നേതൃത്വത്തിൽ പശ്ചിമഘട്ടത്തിൻ്റെ മർമ്മരം എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ ശിൽപശാല എറണാകുളം മംഗളവനത്തിൽ ആരംഭിച്ചു.

സാമൂഹ്യ വനവൽക്കരണ വിഭാഗം സി സി എഫ് ഇന്ദു വിജയൻ ഉൽഘാടനം ചെയ്തു.എം എൻ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.എം വീണ സ്വാഗതവും ശശിന്ദ്രബാബു നന്ദിയും പറഞ്ഞു.

കേരള കാർഷിക സർവകലാശാല ഡീൻ ഡോ: പി ഒ നമീർ, കോട്ടയം ടിംബർ ഡിപ്പോ ഡി എഫ് ഒ ജി പ്രസാദ്, വയനാട് എസി എഫ് എം ജോഷിൽ, കില ഡയറക്ടർ ജനറൽ എ നിസാമുദ്ദിൻ, പെരിയാർ ടൈഗർ റിസർവിലെ എക്കോ ടൂറിസം ഓഫീസർ ശ്യാം കൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.18 ന് ഉച്ചക്ക് ശിൽപശാല സമാപിക്കും.(കവർ ഫോട്ടോ:അടിക്കുറിപ്പ് .സാമൂഹ്യ വനവൽക്കരണ വിഭാഗം സി സി എഫ് ഇന്ദു വിജയൻ ഉൽഘാടനംചെയ്യുന്നു.)