ഇന്ന് നടന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോബിക്ക് വൻവിജയം.ഒരിക്കൽ കൂടി നിർമാതാക്കളുടെ സംഘടനയെ ജിസുരേഷ്‌കുമാർ നയിക്കും.
ബി രാകേഷ്-പ്രസിഡന്റ്
നിലവിലെ ജനറല്‍ സെക്രട്ടറിയും യൂണിവേഴ്‌സൽ ഫിലിം കമ്പനിയുടെ ഉടമയുമായ ബി രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.നന്ത്യാട്ട് ഫിലിമിസിന്റെ സജി നന്ത്യാട്ട് എന്ന ജേക്കബ് മാത്യുവാണ് പരാജയപ്പെട്ടത് .കഴിഞ്ഞ ദിവസം അദ്ദേഹം ഫിലിം ചേംബരിൽ നിന്നും പുറത്താക്കപ്പെട്ടു
സോഫിയ പോള്‍,സന്ദീപ് സേനൻ -വൈസ് പ്രസിഡന്റുമാർ
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീക്കെൻഡ് ബ്ലോക്ക് ബുസ്റ്റർസ് കമ്പനിയുടെ സോഫിയ പോള്‍, ഉർവശി തിയ്യേറ്റേഴ്സിന്റെ സന്ദീപ് സേനൻ എന്ന സന്ദീപ് സി നായർ എന്നിവർ ജയിച്ചു . യെസ് സിനിമ കമ്പനിയുടെ ആനന്ദ് പയ്യന്നൂര്‍തോറ്റു .
ലിസ്റ്റിൻ സ്റ്റീഫൻ-സെക്രട്ടറി
വിനയനും ലിസ്റ്റിൻ സ്റ്റീഫനും തമ്മിലുള്ള കടുത്ത മത്സരത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ. ജയിച്ചു.തോറ്റവർ യുണൈറ്റഡ് വിഷൻ കമ്പനിയുടെ കല്ലിയൂർ ശശി ,ആകാശ് ഫിലിംസിന്റെ വിനയൻ എന്നിവരാണ്.
ആൽവിൻ ആന്റണി,ഹംസ എം എം-ജോയിന്റ് സെക്രട്ടറിമാർ
ജോയിന്റ് സെക്രട്ടറിമാർ അനന്യ ഫിലിംസിന്റെ ആൽവിൻ ആന്റണി,കലാസംഘം കമ്പനിയുടെ ഹംസ എം എം എന്നിവരാണ്.യെസ് സിനിമ കമ്പനിയുടെ ആനന്ദ് കുമാറാണ് തോറ്റത്.
മഹാ സുബൈർ -ട്രഷറർ
ട്രഷറർ സ്ഥാനത്തേക്ക് മത്സരിച്ച ജോയിന്റ് സെക്രട്ടറിമാർ മഹാ സുബൈർ വിജയിച്ചു സജി നന്ത്യാട്ട് പരാജയപ്പെട്ടു .
14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ താഴെപ്പറയുന്നവരാണ്:
1.വൈശാഖ് സുബ്രഹ്മണ്യം.
2.ജി സുരേഷ് കുമാർ.
3.കൃഷ്ണകുമാർ എൻ.
4.ഷേർഗ സന്ദീപ്.
5.ഔസേപ്പച്ചൻ.
6.സന്തോഷ് പവിത്രം.
7.ഫിലിപ്പ് എം സി.
8.രമേഷ് കുമാർ കെ ജി.
9.സിയാദ് കോക്കർ.
10.സുബ്രഹ്മണ്യം എസ് എസ് ടി.
11.ഏബ്രാഹം മാത്യു.
12.മുകേഷ് ആർ മേത്ത.
13.തോമസ്സ് മാത്യു.
14.ജോബി ജോർജ്ജ്.
