ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, നേതാവ് പോലുമല്ല: പ്രമോദ് കോട്ടൂളി

കോഴിക്കോട്: പിഎസ്‍സി കോഴ ആരോപണം നിഷേധിച്ച് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി. ആരോടും ഒരു പൈസയും വാങ്ങിയിട്ടില്ലെന്ന് പ്രമോദ് കോട്ടൂളി മാധ്യമങ്ങളോട് പറഞ്ഞു. 2021ലെ ലോൺ അടക്കാൻ കഴിയാതെ ജപ്തിയിൽ നിൽക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. സാമ്പത്തിക ക്രമക്കേട് കാണിക്കുന്ന ആളല്ല താൻ. അതിന് മാത്രം വലിയ നേതാവുമല്ല. പരാതി പാർട്ടി എല്ലാം പരിശോധിക്കട്ടെയെന്നും പ്രമോദ് കോട്ടൂളി പ്രതികരിച്ചു. ആരോപണം വരുമ്പോൾ വിശദീകരണം ചോദിക്കുക എന്നത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്നൊക്കെ പാർട്ടി പരിശോധിക്കട്ടെെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരാതിക്കാരായ ദമ്പതികളെ കണ്ട് പൊലീസ് കാര്യങ്ങൾ അന്വേഷിച്ചു. പരാതി എഴുതി നൽകാൻ ഇവർ തയ്യാറാകാത്തതിനാൽ എഫ്ഐആർ നടപടികളിലേക്ക് പൊലീസ് നീങ്ങിയിട്ടില്ല. ഇതിനിടെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

4 thoughts on “ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, നേതാവ് പോലുമല്ല: പ്രമോദ് കോട്ടൂളി

  1. Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

Leave a Reply

Your email address will not be published. Required fields are marked *