അപകീര്‍ത്തിക്കേസ് : ടി ജി നന്ദകുമാറിന്റെ പരാതിയിൽ ബിജെപി നേതാക്കൾക്ക് തിരിച്ചടി.

അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ ,അനിൽ ആന്റണി എന്നിവർക്ക് തിരിച്ചടി.കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി ഇന്ന് (11 -08 -2025 ) തള്ളി.

നന്ദകുമാറിൻ്റെ പരാതിയിൽ കേസെടുക്കാൻ നിർദേശിച്ച വിചാരണക്കോടതി ഉത്തരവ് ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബഞ്ച് ശരിവച്ചു. തന്നെ കാട്ടുകള്ളനെന്നും വിഗ്രഹമോഷ്ടാവ് എന്നും വിശേഷിപ്പിച്ചത് അപകീർത്തികരമാണ് എന്നായിരുന്നു നന്ദകുമാറിൻ്റെ പരാതി. പരാതി പരിഗണിച്ച ജില്ല കോടതി കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. വിചാരണ കോടതിയുടെ നടപടിയുമായി സഹകരിക്കാൻ നിർദ്ദേശിച്ചാണ് ഇരുവരുടെയും ഹർജി ഹൈക്കോടതി തള്ളിയത്.

പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബിജെപി നേതാക്കൾക്ക് നന്ദകുമാർ നോട്ടീസ് അയച്ചിരുന്നു. 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപെട്ടിരുന്നു.