മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ എ ഐ സി സിയുടെ വിദേശകാര്യ വിഭാഗത്തിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവച്ചു. പ്രവർത്തക സമിതി അംഗമായി അദ്ദേഹം തുടരും. വിദേശകാര്യ വിഭാഗം കമ്മിറ്റി പുനസംഘടിപ്പിക്കാനും പുതുമുഖങ്ങളെ കൊണ്ടുവരാനുമാണ് രാജിയെന്നാണ് ആനന്ദ് ശർമ്മയുടെ വിശദീകരണം.

ഒപ്പേറഷൻ സിന്ദൂറിനു ശേഷം വിവിധ രാജ്യങ്ങളിലേക്ക് എംപിമാരാരുടെപ്രതിനിധി സംഘത്തെ കേന്ദ്ര സർക്കാർ അയച്ചിരുന്നു,ആ സംഘത്തിലെ അംഗമായിരുന്നു ആനന്ദശർമ്മ.ഇദ്ദേഹവും ശശി തരൂരിന്റെ പാതയിലാണോ ?
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കഴിവുള്ള യുവ നേതാക്കളെ ഉൾപ്പെടുത്തി കോൺഗ്രസിന്റെ വിദേശകാര്യ വിഭാഗം പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും, വകുപ്പിന്റെ തുടർപ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.