പോലീസ് പിടിക്കുന്ന വാഹനങ്ങൾ റോഡിൽ പാർക്ക്‌ ചെയ്യുന്നത് പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുഎന്ന ആം ആദ്മി പാർട്ടി

കൊച്ചി സിറ്റി പോലീസിന്റ കീഴിലുള്ള എളമക്കര, പാലാരിവട്ടം എന്നീ സ്റ്റേഷന് മുന്നിലുള്ള റോഡിൽ
പല കേസുകളിലായി പിടിക്കപ്പെട്ട വാഹനങ്ങൾ കിടക്കുന്നത് കൊണ്ട് മറ്റു വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും വളെര ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുയെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ഷക്കീർ അലി പറഞ്ഞു .

ഇതുമൂലം ഉള്ള അപകടങ്ങൾ ഒഴിവാക്കാനും, വാഹന, കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ ഉള്ള സൗകര്യ ഒരുക്കാൻ ഈ വാഹനങ്ങൾ എത്രയും പെട്ടന്ന് ഇവിടെ നിന്നും നീക്കം ചെയ്യണം എന്ന് ആവിശ്യപ്പെട്ട് ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ഷക്കീർ അലി മുഖ്യമന്ത്രിക്ക് പരാതി നൽകി.