കർണാടകയിലെ മുൻ ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി . ശിക്ഷ അടുത്ത ദിവസങ്ങളിൽ വിധിക്കും .

ബെംഗളൂരുവിലെ പീപ്പിള്‍സ് റെപ്രസെന്റേറ്റീവ് പ്രത്യേക കോടതിയാണ് പ്രജ്വൽ പ്രതിയായ ഒരു കേസിൽ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചത്.ഇയാളെ ആരോപണം ഉണ്ടായ സമയത്ത് പാർട്ടിയിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിചാരണ നടപടികളിലെ കാലതാമസം ചൂണ്ടിക്കാട്ടി രേവണ സമര്‍പ്പിച്ച രണ്ടാമത്തെ ജാമ്യ ഹർജി വെള്ളിയാഴ്ച ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് തള്ളിയിരുന്നു. കീഴ്‌ക്കോടതിയില്‍ നിന്ന് ഇത് രണ്ടാമത്തെ തവണയാണ് രേവണ്ണ ജാമ്യം തേടുന്നത്. ആദ്യത്തെ ശ്രമത്തിലും കോടതി ജാമ്യം അനുവദിച്ചില്ല.
പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ് ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെടുന്ന 2000ലധികം അശ്ലീല വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നാല് ക്രിമിനല്‍ കേസുകളാണ് രേവണ്ണയ്‌ക്കെതിരേ എടുത്തത്.