എറണാകുളം നഗരത്തിലെ പേരണ്ടൂർ കനാലിനു കുറേകെ വടുതലയേയും എളമക്കരയിലെ പേരണ്ടൂർ പ്രദേശത്തെയും ബന്ധിപ്പിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ള പേരണ്ടൂർ വടുതല പാലത്തിന്റെ നിർമാണത്തിനായി 34.24 കോടി രൂപയുടെ ഭരണാനുമതി പുതുക്കി ലഭിച്ചതായി ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.
ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് 2018ൽ നിന്നും മാറി 2021ലേക്ക് മാറ്റി നിശ്ചയിചതിനാലാണ് മുൻ നിശ്ചയപ്രകാരമുള്ള 32.33 കോടി രൂപയിൽ നിന്നും തുക അധികരിച്ചത്.

നിലവിൽ ലഭിച്ച ഭരണാനുമതി ഉപയുക്തമാക്കി സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടനെ പ്രവർത്തി ടെൻഡർ ചെയ്യാവുന്നതാണ് എന്നും ടിജെ വിനോദ് എം.എൽ.എ പറഞ്ഞു.