ലോകം കണ്ട ഏറ്റവും വലിയ ബ്ലാക്ക് മെയിലിങ് .തായ്ലാണ്ടിലെ ബുദ്ധ സന്ന്യാസിമാരെ ലൈംഗിക ചിത്രങ്ങളിൽ കുടുക്കി 101 കോടി തട്ടിയെടുത്തു .ബ്ലാക്ക്മെയിലിങ് നടത്തിയ മുപ്പതുകാരിയായ വിലാവൻ എം സാവത്ത് പോലീസ് അറസ്റ്റു ചെയ്തു.തായ് സന്യാസിമാർ കൂടുതലും ഥേരവാദ ബുദ്ധമത വിഭാഗത്തിൽ പെട്ടവരാണ്, ഈ വിഭാഗത്തിന് കർശനമായ ബ്രഹ്മചര്യം പാലിക്കുകയും സ്ത്രീകളെ സ്പർശിക്കുന്നതിൽ നിന്ന് പോലും വിട്ടുനിൽക്കുകയും വേണം.അഴിമതിയിൽ ഉൾപ്പെട്ട കുറഞ്ഞത് ഒമ്പത് മഠാധിപതികളെയും മുതിർന്ന സന്യാസിമാരെയും വിഭാഗത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

ബുദ്ധമതത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി സന്യാസിമാരുമായും ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട നിയമങ്ങൾ, പ്രത്യേകിച്ച് സാമ്പത്തിക സുതാര്യത, കൂടുതൽ കർശനമാക്കുന്നത് പരിഗണിക്കാൻ ആക്ടിംഗ് പ്രധാനമന്ത്രി പുംതം വെജ്ജാചായ് അധികൃതരോട് ഉത്തരവിട്ടു
രാജ്യത്തെ ഒമ്പത് ബുദ്ധ മഠങ്ങളിലെ അധിപന്മാര് ഉൾപ്പെട്ട ഈ ലൈംഗികാരോപണ കേസില്‍ 80,000 ചിത്രങ്ങളാണ് പോലീസ് ഇതിനകം കണ്ടെത്തിയത്. ഈ ചിത്രങ്ങളുപയോഗിച്ചാണ് വിലാവൽ തന്റെ ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയതെന്നാണ് പോലീസ് പറയുന്നത്.
വിലാവൻ എം സാവത്തിന്റെ അറസ്റ്റിനു ആഴ്ചകൾക്ക് മുമ്പ് തന്നെ തായ്ലൻഡില് ബുദ്ധ സന്യാസിമാര്‍ക്ക് നേരെയുള്ള ലൈംഗിക വിവാദത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിനിടെ ബാങ്കോക്കിലെ പ്രശസ്തമായ വാട്ട് ട്രൈ തോത്സതേപ് ആശ്രമത്തിലെ മഠാധിപതി പെട്ടെന്ന് സന്യാസം ഉപേക്ഷിക്കുകയും ചെയ്തു .പിന്നാലെ ഇദ്ദേഹത്തെ കാണാതായി. ഇത് സംശയങ്ങൾക്ക് ബലം നല്കി.

ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സന്യാസം ഉപേക്ഷിച്ച മഠാധിപതിയോട് താന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും വിവരം പുറത്ത് പറയാതിരിക്കാന്‍ പണം വേണമെന്നും വിലാവല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് ഒളിവില്‍ പോയതെന്ന് പോലീസ് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാജ്യത്തെ നടുക്കിയ ലൈംഗികാരോപണം ഉയരുന്നത്. വിലാവൽ, ‘മിസ് ഗോൾഫ്’ എന്നാണ് ഇവര്‍ക്കിടയില്‍ അറിയപ്പെടുന്നതെന്നും പോലീസ് പറയുന്നു. ലൈംഗിക ആരോപണത്തോടൊപ്പം ലഹരികടത്ത് ആരോപണവും ഇവര്‍ക്കെതിരെ ഉയർന്നിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ, മോഷ്ടിച്ച വസ്തുക്കൾ സ്വീകരിക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ബുദ്ധ സന്യാസിമാരെ ബ്ലാക്ക്മെയിൽ ചെയ്ത് ലഭിച്ചിരുന്ന പണം ഓൺലൈൻ ചൂതാട്ടത്തിനായാണ് ഇവർ ഉപയോഗിച്ചിരുന്നത്.( കവർ ഫോട്ടോ കടപ്പാട് :Credit: X@Phakphakhin Harnching).
