ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത് OLX വഴി ആവശ്യക്കാർക്ക് പണയത്തിന് നൽകി തട്ടിപ്പ് നടത്തിയ സ്ഥാപനം ഉടമ അറസ്റ്റിൽ.ഉടമകളിൽ നിന്നും വാടകയ്ക്ക് എടുക്കുന്ന ഫ്ളാറ്റുകൾ ഉടമകൾ അറിയാതെ നിരവധിപ്പേരിൽ നിന്നു വലിയ തുകകൾ വാങ്ങി പണയത്തിന് നൽകി തട്ടിപ്പ് നടത്തിയ MALABAR SERVICE APARTMENT LLP എന്ന കമ്പനിയുടെ ഉടമയായ സാന്ദ്ര(24) യാണ് തൃക്കാകര പോലീസിൻെറ പിടിയിലായത്. ഇത് സംബന്ധിച്ച് പോലീസ് നൽകിയ പത്രക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ :

“ഫ്ലാറ്റുകൾ പണയത്തിന് നൽകാൻ ഉണ്ട് എന്ന പരസ്യം OLX -ൽ നൽകുകയും തുടർന്ന് പ്രതികളെ ബന്ധപ്പെടുന്നവരെ 2B1IK, 3BHK ഏറ്റുകൾ കാണിക്കുകയും പ്രതികൾ ഫ്ലാറ്റുകളുടെയും അപ്പാർട്ട്മെൻറുകളുടേയും ഉടമകളാണെന്ന് വിശ്വസിപ്പിച്ച് 6 ലക്ഷം മുതൽ 8 ലക്ഷം വരെ പണയത്തുകയായി വാങ്ങിയതിന് ശേഷം ഫ്ലാറ്റുകൾ നൽകാതെ മുങ്ങുന്നതാണ് ഇവരുടെ രീതി.
പ്രതികൾ കാക്കനാട് മാണിക്കുളങ്ങര റോഡിലെ ഗ്ലോബൽ വില്ലേജ്’ അപ്പാർട്ട് മെൻറിലെ SF-16-ാം നമ്പർ ഫ്ളാറ്റ് കാണിച്ച് മൂന്നു പേരിൽ നിന്നും 8 ലക്ഷം രൂപ വീതം വാങ്ങിച്ചെടുത്തതിന് ശേഷം മുങ്ങിയതിനെ തുടർന്നാണ് പണം നഷ്ടപ്പെട്ടവർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കേസ്സ് രജിസ്റ്റർ ചെയ്ത നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ സ്ഥാപനത്തിൻറെ നടത്തിപ്പകരാനായ മീന്റു കെ മാണി എന്നയാളും മറ്റ് ബ്രോക്കറൻമാരും ചേർന്നാണ് ഇരകളെ കണ്ടെത്തുന്നത്.

ഈ കേസ്സിലെ പ്രതി മിന്റു കെ മാണിയെ തക്കാകര പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. MALABAR SERVICE APARTMENT LLP എന്ന കമ്പനിയുടെ മറ്റൊരു ഉടമയായ ആശ ഒളിവിൽ കഴിയുകയാണ്. ആശയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസ്സുകൾ നിലവിലുണ്ട്. തൃക്കാകര അസിസ്റ്റൻറ് കമ്മീഷണർ ഷിജു പി.എസ് -ൻറെ നിർദ്ദേശാനുസരണം ത്യക്കാകര സ്റ്റേഷൻ ഹൗസ് ഓഫീസർ കിരൺ സി നായർ . പ്രിൻസിപ്പിൾ സബ് ഇൻസ്പെക്ടർ അനസ് വിബി, എസ്.ഐ വിഷ്ണു, സിവിൽ പോലീസ് ഓഫീസർ സുജിത്ത്, ഗുജറാൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു”.
