മോഹൻലാൽ സ്ത്രൈണ ഭാവത്തിലെത്തിയ പരസ്യചിത്രവും ‘ഹൃദയപൂർവം’ ടീസറും വൻ തരംഗം

മോഹൻലാൽ സ്ത്രൈണ ഭാവത്തിലെത്തിയ പരസ്യചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി.കണ്ണടച്ചു തുറക്കുന്നതിനു മുമ്പാണ് ഇത് വൈറലായത്.വിൻസ്മേര ജ്വല്ലറിയ്ക്കു വേണ്ടി മോഹൻലാലിനെ വച്ച് പ്രകാശ് വർമ്മ ചെയ്ത പരസ്യചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ചർച്ചാവിഷയം. അക്ഷരാർത്ഥത്തിൽ ഇന്റർനെറ്റിന്റെ ബ്രേക്ക് ചെയ്യുകയായിരുന്നു ഈ പരസ്യചിത്രം. വലിയ നെക്ലേസ് അണിഞ്ഞ് അൽപ്പം സ്ത്രൈണഭാവത്തിൽ മോഹൻലാൽ എത്തിയപ്പോൾ ആ കാഴ്ച തന്നെ കൗതുകമുണർത്തുന്നതായിരുന്നു.

ഈ പരസ്യ ചിത്രം ഹിറ്റായി നിറഞ്ഞു നിൽകുമ്പോൾ തന്നെ മോഹൻലാൽ നായകനായ മലയാള ചിത്രം ‘ഹൃദയപൂർവം’ ടീസറും പുറത്തിറങ്ങി.. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ്.

പൂനെയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൻ്റെതെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് വ്യക്തമാക്കി.. ഏറെക്കാലത്തിനു ശേഷമാണ് സത്യൻ അന്തിക്കാടിൻ്റെ ഒരു ചിത്രം കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്നത്.

‘മണ്ടന്മാർ ലണ്ടനിൽ’ എന്ന സിനിമയുടെ ചിത്രീകരണം ലണ്ടനിൽ നടത്തിയിരുന്നു. ചെന്നൈ നഗരവും, പൊള്ളാച്ചിയും, ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്. മുംബൈയിൽ നിരവധി മലയാള ചിത്രങ്ങളുടെ ചിത്രീകരണം നടന്നിട്ടുണ്ടങ്കിലും, മുംബൈ നഗരത്തിൽ നിന്നും വിദൂരമല്ലാത്തതും എന്നാൽ വൻ സിറ്റിയുമായ പൂനെയിലാണ് ഈ സിനിമയുടെ ചിത്രീകരണം.