എസ്എഫ്ഐയെ പുകഴ്ത്തി യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച പി ജെ കുര്യന്‍ എയറിൽ

നടത്തിയ വിമര്ശനത്തിനെതിരെ വൻ തോതിൽ സൈബർ വിമർശനങ്ങളും വിമർശനങ്ങളും .പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു പി ജെ കുര്യന്‍ വിമർശിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരെ വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍.ഏതായാലും ഇപ്പോൾ മുതിർന്ന നേതാവ് പി ജെ കുര്യൻ എയറിലാണ്.

പി ജെ കുര്യന്‍ നടത്തിയ വിമർശനങ്ങൾക്കെതിരെ രൂക്ഷമായാണ് കോൺഗ്രസ് നേതാക്കൾ വിമർശിച്ചത്.യൂത്ത് കോൺഗ്രസ് നേതാവ് വിമർശിച്ചത് ഇങ്ങനെയാണ് .

“മിസ്റ്റര്‍ പി ജെ കുര്യാ താങ്കള്‍ കണ്ണുതുറന്നു നോക്കടോ, കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം. താങ്കളുടെ കാലഘട്ടത്തില്‍ താങ്കള്‍ക്ക് തരാന്‍ പറ്റുന്ന പോലെ ഈ പാര്‍ട്ടി എല്ലാം തന്നിരുന്നില്ലെ. യാതൊന്നും പ്രതീക്ഷിക്കാതെ നിരന്തരം പോരാട്ടത്തിലാണ് ഞങ്ങള്‍.”യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും കുര്യനെതിരെ വിമർശിച്ചു .

യൂത്ത് കോൺഗ്രസിന്റെ ചരിത്രം മനസ്സിലാക്കാത്തത് കൊണ്ടാണ് പി ജെ കുര്യൻ വിമർശിക്കുന്നതെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ യൂത്ത് കോൺഗ്രസിന്റെ കുട്ടികളെ വിളിച്ച് അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ പരസ്യമായി പറയേണ്ടിയിരുന്നില്ല.

വിമർശനങ്ങൾ ഉയരുമ്പോൾ പി ജെ കുര്യനെ പിന്തുണക്കുന്ന വിധത്തിലാണ് രമേശ് ചെന്നിത്തല പറഞ്ഞത്.പി ജെ കുര്യന്റെ വാക്കുകള്‍ മുതിര്‍ന്ന നേതാവിന്റെ ഉപദേശമായി കണ്ടാല്‍ മതി എന്നായിരുന്നു രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.