കേരളത്തിൽ സിപിഎമ്മിന്റെ വോട്ട് ഷെയർ കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതേ സമയം സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുകൾ സംഭവിക്കുന്നില്ല. കോൺഗ്രസിന്റെ വോട്ടിങ് ഷെയർ ഏതാണ്ട് സ്ഥിരമായാണ് പോകുന്നത്. വലിയ ഇടിവ് ഉണ്ടായിട്ടില്ല. ബിജെപിയുടെ വോട്ടിങ് ഷെയർ വർധിക്കുന്നുണ്ട്. നാല് നിയമസഭ തെരെഞ്ഞെടുപ്പുകളെ അവലോകനം ചെയ്താൽ സിപിഎമ്മിന്റെ വോട്ട് ഷെയറിൽ 5.07 ശതമാനം കുറവാണ്. കോൺഗ്രസിനു 1.03 കൂടുതൽ ഉണ്ടായപ്പോൾ ബിജെപിക്ക് 6.55 വർധനവാണ് ഉണ്ടായത്.

2006, 2011, 2016, 2021 തുടങ്ങിയ നിയമസഭ തെരെഞ്ഞെടുപ്പുകളിൽ കിട്ടിയ വോട്ട് ഷെയർ പരിശോധിച്ചാണ് വ്യത്യാസം കണ്ടെത്തിയത്.
2006 ൽ സിപിഎമ്മിനു 30.45 ശതമാനം വോട്ട് ഷെയർ ഉണ്ടായപ്പോൾ 2011 ൽ അത് 28.8 ശതമാനമായി കുറയുകയാണുണ്ടായത്. 2016 ൽ വീണ്ടും കുറഞ്ഞു, 26.52 ആയി. 2021 ൽ 25.38 ആയി വോട്ടിങ് ഷെയർ കുറഞ്ഞപ്പോഴാണ് വോട്ട് ഷെയറിൽ 5.07 ശതമാനം കുറവ് രേഖപ്പെടുത്തിയത്.
2006 ൽ സിപിഎം നു കിട്ടിയത് 61 സീറ്റുകളാണ്. അന്ന് വി .എസ് മുഖ്യമന്ത്രിയായി. 2011 ൽ സിപിഎമ്മിന് കിട്ടിയ സീറ്റുകളുടെ എണ്ണം 45 ആണ്. 2016 ൽ 58 സീറ്റുകൾ. പിണറായി വിജയൻ മുഖ്യമന്ത്രിയായി. 2021 ൽ 62 സീറ്റുകൾ. പിണറായി രണ്ടാം വട്ടവും മുഖ്യമന്ത്രിയായി. ഇതിൽ നിന്നും വോട്ടിങ് ഷെയറിലുണ്ടായ കുറവ് സീറ്റുകളുടെ എന്നതിൽ പ്രതിഫലിക്കുന്നില്ല.
കോൺഗ്രസിനു 2006 ൽ 24.09 ആയിരുന്നു വോട്ട് ഷെയർ; സീറ്റുകൾ 24 ആണ്. 2011 ൽ വോട്ട് ഷെയർ 26.40 ആയി വോട്ട് ഷെയർ കൂടിയപ്പോൾ സീറ്റുകൾ 38 ആയി കുറഞ്ഞു. 2016 ൽ കോൺഗ്രസിന്റെ വോട്ട് ഷെയർ 23.70 ആയി കുറഞ്ഞപ്പോൾ സീറ്റുകളുടെ എണ്ണം 22 ആണ്. 2021 ൽ വോട്ട് ഷെയർ 25.12 ശതമാനം. സീറ്റുകൾ 21 ആയി.

ഇനി ബിജെപിയുടെ നില പരിശോധിക്കാം. 2006 ൽ ബിജെപിയുടെ വോട്ട് ഷെയർ 4.75 ആയിരുന്നു.സീറ്റുകൾ പൂജ്യം. 2011 ബിജെപിയുടെ വോട്ട് ഷെയർ 6.03 ആയി കൂടി. സീറ്റുകൾ പൂജ്യം.2016 ൽ അവരുടെ വോട്ട് ഷെയർ 10.60 ആയി ഉയർന്നു. സീറ്റുകൾ ഒന്ന്. കേരള നിയമസഭയിൽ ആ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യമായി ഒരു സീറ്റ് കിട്ടി. നേമത്ത് ഒ രാജഗോപാൽ ജയിച്ചു. 2021 ൽ ബിജെപിയുടെ വോട്ട് ഷെയർ വീണ്ടും വർദ്ധിച്ചു.11.30 ആയി. വോട്ട് ഷെയർ ബിജെപിക്ക് കൂടിയെങ്കിലും നിലവിൽ ഉണ്ടായിരുന്ന ഒരു സീറ്റു നഷ്ടപ്പെട്ടു. വോട്ട് ഷെയർ കൂട്ടുന്നതുകൊണ്ട് സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതിഫലിക്കുന്നില്ല. ഏതായാലും വോട്ട് ഷെയറുടെ വർദ്ധനവ് കണക്കാക്കിയാൽ ബിജെപിക്കാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്.