ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ അടി തുടങ്ങി.വാർഡ് മെമ്പർമാരാവാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് പ്രവർത്തകരിപ്പോൾ.അതിനു വേണ്ടി നേതാക്കളെ കണ്ട് ശുപാർശ നടത്തുന്ന തിരക്കിലാണ് പലരും.അതിനിടയിലാണ് വയനാട്ടിൽ കോൺഗ്രസുകാർ തമ്മിലടിച്ചത്.

വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചനെയാണ് ഒരു സംഘം കോൺഗ്രസുകാർ മർദ്ദിച്ചത് . മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിയിൽ വച്ചാണ് സംഭവം. പാർട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായാണ് സംസ്ഥാന കോൺഗ്രസിൻ്റെ ഡിസിസി പ്രസിഡൻ്റുമാരിൽ മുതിർന്ന നേതാക്കളിൽ ഒരാളായ അപ്പച്ചൻ മർദ്ദനത്തിനിരയായത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായ യോഗത്തിനിടയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തതെന്നാണ് നിഗമനം.. മുള്ളൻകൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം.

ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും കെഎൽ പൗലോസിന്റെയും ഗ്രൂപ്പിൽ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. മർദ്ദനത്തിന് മുൻപുണ്ടായ തർക്കത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.അടുത്ത കാലത്താണ് കോൺഗ്രസിലെ തമ്മിലടി മൂലം ജില്ലാ നേതാവ് എൻ എം വിജയൻ ആത്മഹത്യ ചെയ്‌തത്.ഈ സംഭവത്തിൽ എൻ ഡി അപ്പച്ചനെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.