ലോക ടെന്നീസിൽ ജോക്കോവിച്ചിന്റെ കാലം കഴിയുന്നു;ഫൈനലിൽ ജെ സിന്നറും അല്‍ക്കരാസും

ലോക ടെന്നീസിൽ പുതുയുഗത്തിനു തുടക്കമായി.റോജർ ഫെഡർ ,റാഫേൽ നദാൽ എന്നിവരുടെ യുഗത്തിനു അന്ത്യം കുറിച്ചാണ് നോവാക് ജോക്കോവിച്ച് രംഗം പ്രവേശം ചെയ്‌തത്‌ .ഇപ്പോൾ ജോക്കോവിച്ചിന്റെ കാലവും കഴിയുന്നുയെന്ന സൂചനയാണ് വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് നൽകുന്നത്.ഒന്നാം നമ്പർ താരമായിരുന്ന ജോക്കോവിച്ച് ഇന്നലെ വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമിയിൽ നിലവിൽ ഒന്നാം റാങ്കുകാരനായ ഇറ്റലിയുടെ ജെ സിന്നറോഡ് സെൻട്രൽ കോർട്ടിൽ തോറ്റത് ദയനീയമായാണ്.സിന്നർ വിജയിച്ചത് 6 -3 ,6 -3 ,6 -4 എന്ന സ്കോറിനാണ്.

ഇനി നോവാക് ജോക്കോവിച്ച് ടെന്നീസിൽ നിന്നും ഉടനെ വിരമിക്കാനാണ് സാധ്യത.അദ്ദേഹത്തിന്റെ പ്രകടനം നിറം മങ്ങി തുടങ്ങി.പ്രായം 38 (ജനനം 22 മേയ് 1987).പ്രായമാവുതോറും ഫോം നഷ്ടപ്പെടുക സ്വാഭാവികമാണ്.തുടർന്ന് നിരന്തരം തോല്വിയുണ്ടാവുമ്പോൾ വിശ്രമിക്കുകയും ചെയ്യും.അതാണ് മുൻകാല ടെന്നീസ് താരങ്ങൾക്കും ഉണ്ടായത്. സെർബിയൻ ടെന്നീസ് കളിക്കാരനാണ് നോവാക് ജോക്കോവിച്ച്. നിലവിൽ നോവാക് ജോക്കോവിച്ച് ആറാം റാങ്കുകാരനാണ്.കുറച്ചുകാലം ഒന്നാം റാങ്കിലായിരുന്നു.

ഇന്നലെ നടന്ന മറ്റൊരു സെമി പോരാട്ടത്തിൽ നിലവിൽ രണ്ടാം റാങ്കുകാരനായ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ് അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ വീഴ്ത്തി വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സിൽ ഫൈനലിൽ പ്രവേശിച്ചു. അല്‍ക്കരാസ്-ടെയ്‌ലര്‍ ഫ്രിറ്റ്‌സ് പോരാട്ടം നാല് സെറ്റ് നീണ്ടു നിന്നു . രണ്ടാം സെറ്റ് പിടിച്ച് ഫ്രിറ്റ്‌സ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്ന്, മൂന്ന്, നാല് സെറ്റുകൾ അൽക്കരാസ് സ്വന്തമാക്കി. നാലാം സെറ്റ് കടുപ്പമായിരുന്നു. മത്സരം ടൈബ്രേക്കറിലാണ് തീര്‍ന്നത്. സ്‌കോര്‍: 6-4, 5-7, 6-3, 7-6 (8-6).

ഫൈനലിൽ ഇറ്റലിയുടെ ജെന്നിക് സിന്നറും സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസും തമ്മിലാണ് പോരാട്ടം.

കരിയറിലെ ആറാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് അല്‍ക്കരാസ് ലക്ഷ്യമിടുന്ന മറ്റൊരു നാഴികക്കല്ല്. ഈ സീസണിലെ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയാണ് താരം വിംബിള്‍ഡണിനെത്തിയത്. രണ്ട് ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ നേട്ടങ്ങളും ഒരു യുഎസ് ഓപ്പണുമാണ് നിലവില്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്.