260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്നാണ് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട്.ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
.2025 ജൂൺ 12 നാണ് എയർ ഇന്ത്യയുടെ അഹമ്മദാബാദ്–ലണ്ടൻ ഗാറ്റ്‌വിക് സർവീസ് നടത്താനിരുന്ന AI171 എന്ന ബോയിങ് 787-8 ഡ്രിംലൈൻർ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട ഉടനെ അപകടം സംഭവിച്ചത് . വിമാനം പറന്നുയർന്നതിന് പിന്നാലെ ഏകദേശം 825 അടി ഉയരത്തിൽ എത്തിയപ്പോഴാണ് അതു അപ്രതീക്ഷിതമായി താഴേക്ക് പതിച്ചത്. ഉച്ച കഴിഞ്ഞ് 1:38 ഓടെ അപകടം സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ.വിമാനത്തിൽ 232 യാത്രക്കാരും 10 ജീവനക്കാരുമായി മൊത്തം 242 പേർ ഉണ്ടായിരുന്നു. ഒരാൾ ഒഴികെ എല്ലാവരും അപകടത്തിൽ മരിച്ചു. 242 വിമാന യാത്രികരിൽ 241 പേരും മരിച്ചപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബിജെ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നിർമിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടത്തിലാണ് വിമാനം വീണത്. . തുടർന്ന് നിരവധി വിദ്യാർത്ഥികൾ മരിക്കുകയുണ്ടായി.
ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചു. എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതാണ് എൻജിനുകൾ നിലയ്ക്കാനും അപകടം സംഭവിക്കാനും കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നതെന്നാണ് സൂചന .
സ്വിച്ചുകൾ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ കേൾക്കാം. ഓഫ് ചെയ്തത് താനല്ലെന്ന് പൈലറ്റ് മറുപടി നൽകുന്നുണ്ട്. സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ഓൺ ചെയ്തു. എന്നാൽ, എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപേ വിമാനം തകർന്നുവീഴുകയായിരുന്നു.

കോപൈലറ്റ് ക്ലൈവ് കുന്ദറായിരുന്നു വിമാനം പറത്തിയത്. വിമാനത്തിന്റെ പൈലറ്റ് മോണിറ്ററിങ് നടത്തിയത് പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ ആയിരുന്നു. സബർവാളിന് ബോയിങ് 787 വിമാനത്തിൽ ഏകദേശം 8,600 മണിക്കൂർ പറത്തിയ പരിചയവും കുന്ദറിന് 1,100 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയവുമുണ്ട്. പറക്കലിന് മുമ്പ് രണ്ട് പൈലറ്റുമാർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. വിമാനത്തിൽ 10 ക്യാബിൻ ക്രൂവും 230 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.