നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചതിന് നടന്മാർ, അവതാരകർ, ടിവി അവതാരകർ ,സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർ, യൂട്യൂബർമാർ ഉൾപ്പെടെ 29 പേർക്കെതിരെ കേസെടുത്തു.നടന്മാരായ പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട എന്നിവരുൾപ്പെടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് കേസെടുത്തത് .
1867 ലെ പൊതു ചൂതാട്ട നിയമം ലംഘിച്ച് നിയമവിരുദ്ധമായ വാതുവെപ്പ് ആപ്ലിക്കേഷനുകൾ പ്രോത്സാഹിപ്പിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ (Enforcement Case Information Report (ECIR) റിപ്പോർട്ട്പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത് . പഞ്ചഗുട്ട, മിയാപൂർ, സൈബരാബാദ്, സൂര്യപേട്ട്, വിശാഖപട്ടണം എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ച് വ്യത്യസ്ത എഫ്‌ഐആറുകളെത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമാണ് നടപടി.വൻതോതിലുള്ള കള്ളപ്പണം വെളുപ്പിക്കലിൽ നടന്നിട്ടുണ്ടെന്നും സംശയിക്കുന്നു..
ജംഗ്ലീ റമ്മി(Junglee Rummy), എ23( A23), ജീറ്റ്വിൻ(JeetWin), പാരിമാച്ച്( Parimatch), ലോട്ടസ്365(Lotus365) തുടങ്ങിയവരോടൊപ്പം മറ്റു ചില വാതുവെപ്പ് ആപ്പുകളും ഇ ഡി യുടെ റഡാറിലാണ്. ഈ ആപ്പുകളെ പിന്തുണയ്ക്കുന്നതിന് നടന്മാർ, അവതാരകർ, ടിവി അവതാരകർ ,സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർ, യൂട്യൂബർമാർ എന്നിവർക്ക് ഗണ്യമായ തോതിൽ സാമ്പത്തിക ലാഭം കിട്ടിയതായി ഇഡി കരുതുന്നു. ദക്ഷിണേന്ത്യൻ നടനായ പ്രകാശ് രാജ് പുരോഗമന വാദിയും ബിജെപി വിരുദ്ധനുമാണ്.അത്തരത്തിലുള്ള വ്യക്തിയാണ് ചൂതാട്ടം പോലുള്ള കളികൾ പ്രോത്സാഹിപ്പിക്കുന്ന ആപ്പുകൾക്ക് വേണ്ടി രംഗത്ത് വന്നത്.
മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ച നടനും നിർമ്മാതാവുമാണ് പ്രകാശ് രാജ്. കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിക്കുന്ന പ്രകാശ് രാജിന് ആദ്യമായി ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുന്നത് ഇരുവർ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്.കർണാടക മംഗലാപുരം ആണ്.

നടൻ പ്രകാശ് രാജ് അഭിനയിച്ച മലയാളം സിനിമകൾ പാണ്ടിപ്പട ,മെമ്മറി കാർഡ്,ഒടിയൻ ,അച്ചായൻസ് ,അൻവർ .ഇന്ദ്രപ്രസ്‌ഥം തുടങ്ങിയ അനേകം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.മണിരത്നത്തിന്റെ പൊന്നിയിൻ സെൽവം ,ഇരുവർ എന്നിവയാണ് തമിഴിലെ പ്രധാന സിനിമകൾ .തെലുങ്കിൽ പുഷപയും.