സീബ്രാ ക്രോസിംഗിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ കാത്തിരിക്കുന്നത് കാണുമ്പോഴെല്ലാം, സീബ്രാ ക്രോസിംഗിന് മൂന്ന് മീറ്റർ മുമ്പെങ്കിലും വാഹനം നിർത്തുക…. ബ്ലോക്ക് ഉള്ളപ്പോൾ പോലും സീബാ ക്ലോസിൽ വാഹനം നിർത്തി ഇടരുത്.
കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, സീബ്രാ ക്രോസിംഗുകളിൽ കാൽനട സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്, കൂടാതെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 പ്രകാരം മനുഷ്യജീവന് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു എന്ന് കാണിച്ചുകൊണ്ട് നിയമനടപടി സ്വീകരിക്കാനും അധികാരമുണ്ട്, ഇതിന് 2,000 രൂപ മുതൽ പിഴ ചുമത്തും.

സീബ്രാ ക്രോസിംഗുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ നിർത്തുകയോ ചെയ്യുന്ന ഡ്രൈവർമാർക്ക് പിഴവരുവാൻ സാധ്യതയുണ്ട്….
കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായാണ് നടപ്പാതകളും റോഡിൽ ഇരുവശങ്ങളിലും വെള്ള വരയുള്ള ഭാഗവും മാറ്റിവച്ചിരിക്കുന്നത്. അതിനാൽ നടപ്പാതയിൽ വാഹനം ഓടിക്കുന്നതും, വെള്ള വരയുള്ള ഭാഗത്ത് വാഹനം നിർത്തിയിട്ട് പോകുന്നതും 1000 രൂപ മുതൽ 3000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഡ്രൈവർക്കെതിരെയാണ് കേസെടുക്കുക. വാഹനം ഓടിക്കാൻ പാടില്ലാത്ത സ്ഥലത്ത് വാഹനം ഓടിച്ചുവെന്നും, സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്ന വകുപ്പുകൾ ചുമത്തി ആയിരിക്കും നടപടി.

റെഡ് ലൈറ്റിനെ മറികടക്കുക, സ്റ്റോപ്പ് സൈൻ അവഗണിക്കുക, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ പോലുള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കുക, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക എന്നിവയ്ക്കെല്ലാം സെക്ഷൻ 184 പ്രകാരം പിഴ ചുമത്താവുന്നതാണ്.
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075
