സ്വന്തം വീട്ടിൽ മറ്റൊരു സ്ത്രീയോടൊപ്പം കാണുവാൻ പാടില്ലാത്തത് സ്വന്തം ഭാര്യ കണ്ടുയെന്ന വിവാദത്തിനു പിന്നാലെ വിവാദത്തിനു പിന്നാലെ സോളാര്‍ കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തളളിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കണം എന്നായിരുന്നു ഗണേഷ്‌കുമാറിന്റെ ആവശ്യം.

പരാതിക്കാരിയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്ത് ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന ഹര്‍ജിയിലാണ് കോടതി നടപടി തുടരുന്നത്. അഡ്വ. സുധീര്‍ ജേക്കബ് ആണ് ഹര്‍ജിക്കാരന്‍. ഉമ്മന്‍ ചാണ്ടിയെ ലൈംഗിക ആരോപണ കേസില്‍ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി മുന്‍ പേഴ്‌സണ്‍ സ്റ്റാഫ് ആയ സുധീര്‍ മലയില്‍ മൊഴി നല്‍കിയിരുന്നു. സാക്ഷി മൊഴികള്‍ അടക്കം തിരഞ്ഞെടുപ്പ് രംഗത്ത് ആയുധമാക്കുമെന്നായിരുന്നു ഹര്‍ജിയിലെ വാദം.

പരാതിക്കാരിയുടെ 21 പേജുള്ള ഒറിജിനല്‍ കത്ത് തിരുത്തി ഉമ്മന്‍ ചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തി 25 പേജ് ആക്കിയതിനു പിന്നില്‍ ഗണേഷ് കുമാറാണെന്ന് എന്നതായിരുന്നു സുധീര്‍ ജേക്കബിന്റെ പരാതി. ഉമ്മൻ ചാണ്ടിയെ പീഡനകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞിരുന്നതായാണ് മുൻ പേഴ്സണൽ സ്റ്റാഫ് സുധീർ മലയിൽ കോടതിയിൽ ഹാജരായി മൊഴി നൽകിയത്.

