കൊച്ചിയിൽ മുഹമ്മദ് ഷിയാസ് യുഡിഎഫ് സ്ഥാനാർഥി .നിലവിൽ സിപിഎമ്മിലെ കെ ജെ മാക്സിയാണ് എൽ ഡി എഫ് സ്ഥാനാർഥി .മൂന്നാംവട്ടം ആണ് മാക്സി മത്സരിക്കുന്നത്.പഴയ മട്ടാഞ്ചേരിയാണ് ഇപ്പോഴത്തെ കൊച്ചി.

മുഹമ്മദ് ഷിയാസ് നിലവിൽ കോൺഗ്രസ് എറണാകുളം ഡി സി സി പ്രസിഡന്റാണ്.കേരളത്തിലെ മികച്ച ഡി സി സി പ്രസിഡന്റാണ് അദ്ദേഹം .കൊച്ചിയിൽ ലത്തീൻ സ്ഥാനാർഥി വേണമെന്ന് കൊച്ചി രൂപത നിർബന്ധം പിടിച്ചെങ്കിലും വൈപ്പിൻ സീറ്റ് ലത്തീൻ സമുദായാംഗവും മുൻ കൊച്ചി മേയറുമായ ടോണി ചമ്മിണിക്ക് നൽകിയതോടെ കൊച്ചി അതിരൂപത മുഹമ്മദ് ഷിയാസിനെ അംഗീകരിക്കുകയായിരുന്നു.

കൊച്ചിയിൽ ലത്തീൻ സമുദായത്തിന് സീറ്റ് നൽകിയാൽ വൈപ്പിനിൽ ഈഴവ സമുദായത്തിന് നൽകണം .എന്നാലിപ്പോൾ വൈപ്പിനിൽ ലത്തീനു നൽകിയതോടെയാണ് കൊച്ചിയിൽ ഷിയാസിന് നറുക്കു വീണത്.

.
