നാലാൾ അറിയാൻ തുടങ്ങിയ ശേഷം ഗണേഷ് കുമാറിന് ആദ്യമായി തല്ല് കിട്ടിയത് എപ്പോൾ? ആരൊക്കെ ചേർന്നായിരുന്നു?

എം ആർ അജയൻ (amrajayan@gmail.com)

2001 ഒക്ടോബർ 18 എന്ന തീയതി കെ ബി ഗണേഷ് കുമാർ മറന്നാലും ചരിത്രത്തിൽ നിന്നും മായ്ച്ച് കളയാൻ സാധ്യമല്ല. ഈ തീയതിയിലായിരുന്നു ഇന്നത്തെ മന്ത്രി കെ ബി ഗണേഷ് കുമാറിനെ ഗംഭീരമായി മർദ്ദിച്ചത്.സ്ഥലം കേരള നിയമസഭ. സഭയിൽ നടന്ന കൈയ്യാങ്കളിയിൽ ഗണേഷിനു പരിക്ക് പറ്റുകയും ചെയ്‌തു. ഇപ്പോൾ വേണമെങ്കിൽ പരിക്ക് പറ്റിയില്ലെന്ന് അദ്ദേഹം പറയുമായിരിക്കും. അന്ന് മർദ്ദനമേറ്റ ഗണേഷിനെ ആശുപത്രിയിൽ പ്രവേശിച്ചതായി ചരിത്രം പറയുന്നില്ല. ഉഴിച്ചിലും പിഴിച്ചിലും നടത്തിയോ എന്നും വ്യക്തമല്ല. ഏതായാലും അടികിട്ടി എന്നത് യാഥാർഥ്യമാണ്.

ഏതാണ്ട് കാൽനൂറ്റാണ്ടിനു മുമ്പാണ് സംഭവം. 2001 നിയമസഭ തെരെഞ്ഞെടുപ്പിൽ ഗണേഷ് കുമാർ പത്തനാപുരത്ത് നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി എൽഡിഎഫിലെ സിറ്റിംഗ് എം എൽ എ പ്രകാശ് ബാബു (സി പി ഐ ) വിനെ 9931 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തിയത്.

ഇടത് എംഎൽഎമാരുടെ മർദ്ദനമാണ് കന്നി എംഎൽഎ യായ ഗണേഷിനു നേരിട്ടത്. അന്ന് മുഖ്യമന്ത്രി എ കെ ആന്റണിയാണ് മുഖ്യമന്ത്രി .100 സീറ്റുകളോടെ (കോൺഗ്രസ് വിമതർ എം എ വാഹിദ് ഉൾപ്പെടെ ) യാണ് ആന്റണി അധികാരത്തിലെത്തിയത് . യുഡിഎഫ് അധികാരത്തിലെത്തി ആറാം മാസമാണ് നിയമസഭയിൽ നടന്ന കൈയ്യാങ്കളിയിൽ ഗണേഷ്‌കുമാറിന് മർദ്ദനമേറ്റത്.

എന്തായിരുന്നു സഭയിലെ കൈയ്യാങ്കളിക്ക് കാരണം.മൈത്രി ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് സർക്കാർ തുക നൽകുന്നില്ലെന്ന് ആരോപിച്ച് സിപിഎമ്മിലെ തോമസ് ഐസക്ക് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. സ്‌പീക്കർ വക്കം പുരുഷോത്തമൻ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ ബഹളത്തിനിടെ ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കാനായി എൻ ശക്തൻ നാടാരെ സ്പീക്കർ ക്ഷണിച്ചു. പ്രതിപക്ഷ അംഗങ്ങളായ സിപിഎമ്മിലെ എം വി ജയരാജൻ , പി ജയരാജൻ എന്നിവർ നിയമസഭ സ്റ്റെനോഗ്രാഫറുടെ മേശപ്പുറത്ത് കയറി സഭാ രേഖകൾ വലിച്ചു കീറി എറിഞ്ഞു.(2011-2016 ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വി ശിവൻകുട്ടിയും മറ്റും സഭയിൽ കൈയ്യാങ്കളി നടത്തിയിരുന്നു .)

അന്നേരം പ്രസംഗിക്കുകയായിരുന്ന ഗണേഷ് കുമാറിനെ ഓടി വന്ന പ്രതിപക്ഷ അംഗങ്ങൾ തല്ലി . അതുകണ്ട് പിതാവായ ആർ ബാലകൃഷ്‌ണ പിള്ള അലറി വിളിച്ച് തെമ്മാടിത്തരം കാണിക്കരുതെന്ന് പറഞ്ഞു. സിപിഎമ്മിലെ എം വി ജയരാജൻ ,രാജു എബ്രഹാം ,സിപിഐയിലെ പി എസ് സുപാൽ (പുനലൂർ ) എന്നിവർ ചേർന്നാണ് ഗണേഷിനെ മർദ്ദിച്ചത്. തുടർന്ന് മർദ്ദിച്ച മൂന്നു പേരെയും സ്‌പീക്കർ സഭയുടെ സമ്മേളന കാലാവധി കഴിയും വരെ സസ്‌പെന്റ് ചെയ്യുകയുണ്ടായി.

എംഎൽഎ യായശേഷം കെ ബി ഗണേഷ് കുമാറിനു ആദ്യമായി തല്ല് കിട്ടിയ സംഭവം ഇതാണ് .കോളേജിൽ പഠിക്കുന്ന കാലത്ത് തല്ലു കൊള്ളേണ്ട പലതും ചെയ്തിട്ടുണ്ട് എന്ന് ലോനപ്പൻ നമ്പാടൻ തന്റെ ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട് . അച്ഛൻ വേലി ചാടിയാൽ മകൻ മതില് ചാടുമെന്നായിരുന്നു അദ്ദേഹം പറയാറുള്ളത്.

മുൻ ഭാര്യ ആയിരുന്ന യാമിനി തങ്കച്ചി, ഗണേഷ് കുമാറിന്റെ അവിഹിതം മൂലമാണ് പിരിഞ്ഞത്. ഇതിന്റെ തനിയാവർത്തനമാണ് ശനിയാഴ്‌ച്ച ഉച്ചയ്‌ക്ക് രണ്ടു മണിയോടെനടന്നത്. വാളകത്തെ കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഇപ്പോഴത്തെ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയുണ്ടായി. അതാണ് പുതിയ സംഭവം .

മുൻ ഭാര്യ ആയിരുന്ന യാമിനി തങ്കച്ചിയുടെ പരാതിയെ തുടർന്നാണ് കെ ബി ഗണേഷ് കുമാറിനെ ഉമ്മൻ ചാണ്ടി തന്റെ മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കിയത്. അതോടെയാണ് ഗണേഷ് യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേക്കേറിയത്.