ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്കുള്ള ഇന്ധനക്കപ്പലുകൾ കടത്തിവിടാൻ ഇറാനെ പ്രേരിപ്പിക്കാനുള്ള ഡൽഹിയുടെ ശ്രമങ്ങൾ ഫലം കാണുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാം എന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി പറഞ്ഞു.

ഇതിനിടയിൽ ഇന്ത്യൻ പതാക വഹിച്ച രണ്ട് എൽപിജി കപ്പലുകളെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ചതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ശിവാലിക്, നന്ദാദേവി എന്നിവയാണ് ഈ കപ്പലുകളെന്നാണ് റിപ്പോർട്ട്. റോയിട്ടേഴ്സിന്റെ മറ്റൊരു റിപ്പോർട്ട് പ്രകാരം ഇറാൻ ഏർപ്പാട് ചെയ്ത ചാർട്ടേഡ് വിമാനം വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. ഇന്ത്യയിൽ അടുപ്പിച്ച ഒരു നാവിക കപ്പലിലെ ഏതാനും നാവികരും, ശ്രീലങ്കയ്ക്ക് സമീപം യുഎസ് അന്തർവാഹിനി ആക്രമണത്തിൽ കൊല്ലപ്പെട്ട ക്രൂ അംഗങ്ങളുടെ മൃതദേഹങ്ങളുമാണ് വിമാനത്തിലുള്ളത്.

എൽ പി ജിയുമായി വരുന്ന കപ്പലുകളെ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടാൻ അനുവദിച്ചതോടെ ഇന്ത്യക്ക് വലിയ ആശ്വാസമാണ്.രാജ്യത്ത് പല സ്ഥലങ്ങളിലുംപാചകവാതത്തിനു കടുത്ത ക്ഷാമം നേരിടുകയാണ് .ഹോട്ടലുകൾ പലതും പൂട്ടി.

