ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞതോടെ ഇന്ത്യയിലെകായിക പ്രേമികൾ ഇനി പ്രധാനമായും കാത്തിരിക്കുന്നത് ലോക കപ്പ് ഫുടബോൾ ആണ് .അതിനു മുമ്പ് ഐപിഎൽ ഉണ്ട്.
2026 ജൂൺ 11 ന് മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ ആസ്ടെക്കയിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് 2026 ഫിഫ ലോകകപ്പ് ആരംഭിക്കുന്നത്. ഈ ടൂർണമെന്റിൽ 48 ടീമുകൾ പങ്കെടുക്കുന്നു, കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കുന്നു, 2026 ജൂലൈ 19 ന് നടക്കുന്ന ഫൈനലോടെ അവസാനിക്കും.

ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ഫിഫ ലോകകപ്പിന് കൊടി ഉയരാന്‍ ഇനി മൂന്നു മാസങ്ങൾ മാത്രം അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായാണ് ഇത്തവണത്തെ ലോകകപ്പ് ഫുടബോളിന് ആതിഥേയത്വം വഹിക്കുന്നത്.
ലോകകപ്പ് ഫുടബോളിനായി ലോകം ആവേശത്തോടെ കാത്തിരിക്കുമ്പോഴും ആശങ്കകള്‍ക്കും ഭീതിക്കും ഒട്ടും കുറവില്ല ഇറാനെതിരായ അമേരിക്കന്‍- ഇസ്രായേല്‍ സംയുക്ത ആക്രമണം അതിനു കാരണം.

മൂന്ന് രാജ്യങ്ങളിലെ 16 വേദികളിലായി 104 മത്സരങ്ങളാണ് വരുന്ന ലോകകപ്പില്‍ നടക്കുന്നത്. അതില്‍ 78 മത്സരങ്ങളും നടക്കുന്നത് അമേരിക്കയിലാണ്. ജൂണ്‍ 11ന് മെക്‌സിക്കോസിറ്റിയിലെ ആസ്‌ടെക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ജൂലൈ 19ന് ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനല്‍ നടക്കുക.
അമേരിക്കയില്‍ ഇറാന്‍ പന്ത് തട്ടുമോ? എന്ന ആശങ്ക ഇല്ലാതില്ല.ബെല്‍ജിയവും ന്യൂസിലാന്റും ഈജിപ്തും ഉള്‍പ്പെട്ട ഗ്രൂപ്പ് ജി യിലാണ് ഇറാന്‍ കളിക്കുന്നത്. ആ ഗ്രൂപ്പിലെ മുഴുവന്‍ മത്സരങ്ങളും നടക്കുന്നത് അമേരിക്കയിലുമാണ്. ജൂണ്‍ 15ന് ലോസ് ഏഞ്ചല്‍സില്‍ വെച്ച് ന്യൂസിലാന്‍ഡിനെയും 21ന് അതേ മൈതാനത്ത് വെച്ച് ബെല്‍ജിയത്തെയും 26ന് സിയാറ്റിലില്‍ വെച്ച് ഈജിപ്തിനെയുമാണ് ഇറാൻ നേരിടുക . എന്നാല്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെയും അമേരിക്കന്‍-ഇസ്രായേല്‍ ആക്രമണങ്ങളുടെയും പാശ്ചാത്തലത്തില്‍ ലോകകപ്പില്‍ ഇറാന് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹദിതാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇറാന്‍ ലോകകപ്പില്‍ നിന്ന് പിന്മാറിയാൽ ഇറാഖിനോ യുഎഇക്കോ നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ നേടിയ 700 കോടി ഡോളറിനേക്കാള്‍ ഇത്തവണ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ ലക്ഷ്യമിടുന്നത് ആയിരം കോടി ഡോളറിന് മുകളിലുള്ള റെക്കോര്‍ഡ് വരുമാനമാണ് എന്നാണ് റിപ്പോർട്ടുകൾ .

1930-ൽ ആരംഭിച്ച ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായത് ബ്രസീൽ ആണ് (5 തവണ). ജർമ്മനിയും ഇറ്റലിയും 4 തവണ വീതവും, അർജന്റീന 3 തവണയും കിരീടം നേടിയിട്ടുണ്ട്. 2022-ലെ ഏറ്റവും ഒടുവിലത്തെ ജേതാക്കൾ അർജന്റീനയാണ്.രണ്ടാം സ്ഥാനക്കാർ: ജർമ്മനി, ഇറ്റലി (4 തവണ വീതം).ഏറ്റവും കൂടുതൽ തവണ ജേതാക്കൾ: ബ്രസീൽ (5) – 1958, 1962, 1970, 1994, 2002.

2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പ്, അർജന്റീന നേടിയ ഒരു ചരിത്ര ടൂർണമെന്റായിരുന്നു, ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന മൂന്നാം കിരീടം നേടിയത് . മിഡിൽ ഈസ്റ്റിൽ ആതിഥേയത്വം വഹിച്ച ആദ്യ ലോകകപ്പും 32 ടീമുകളുടെ ഫോർമാറ്റിൽ പങ്കെടുത്ത അവസാനത്തേതുമായിരുന്നു .

മെസി-എംബാപ്പെ പോരാട്ടമെന്ന നിലയില്‍ ഫൈനൽ മത്സരാം ചര്‍ച്ചയായിരുന്നു .2026 ലെ ലോകകപ്പിൽ മെസിയും എംപാപ്പയും വീണ്ടും ഏറ്റുമുട്ടുമോ ? മലയാളികളിൽ ഭൂരിപക്ഷവും ബ്രസീൽ ,അർജന്റീന ആരാധകരാണ് .ഇക്കുറിയും അതിനു മാറ്റം ഉണ്ടാവില്ല.ജർമ്മനി ,സ്‌പെയിൻ ,ഇംഗ്ലണ്ട് ,ഇറാൻ ,റഷ്യ തുടങ്ങിയ ടീമുകൾക്കും മലയാളി ആരാധകരുണ്ട്.

