പുതിയ ഹർജിയുമായി വിജയിയുടെ ഭാര്യ;തെരെഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ ?

മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത് തെന്നിന്ത്യൻ സൂപ്പർതാരം വിജയിയും സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്ത. വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ താരത്തിൻ്റെ ഭാര്യയായ സംഗീത പുതിയ ഇടക്കാല ഹർജി കൂടി നൽകുകയുണ്ടായി.

ഞാൻ വിവാഹം കഴിഞ്ഞത് മുതൽ താമസിക്കുന്ന വീട്ടിൽ ഇനിയും തുടരാനുള്ള അവകാശം തനിക്കുണ്ടെന്നും, കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ താമസിക്കുന്ന ഈ സൗകര്യം എനിക്ക് നഷ്ടപ്പെടുമോ എന്നതിൽ ഭയമുണ്ടെന്നും സംഗീത സംഗീത ഹർജിയിൽ വ്യക്തമാക്കി ഇരിക്കുകയാണ്. ഹർജി കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഹർജി ഏറെ നിർണായകമായി മാറിയിരിക്കുകയാണ്.

താമസിക്കുന്ന വീട്ടിൽ തന്നെ സംഗീതയ്ക്ക് നിൽക്കാനുളള പുതിയ ഉത്തരവ് ഇനി ഉണ്ടാവുമോ എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ വിജയ് ഒന്നും പ്രതികരിച്ചിട്ടില്ല.2021 മുതൽ വിജയിയും ഒരു നടിയും തമ്മിലുള്ള ബന്ധമാണ് താൻ വിവാഹമോചന ഹർജി നൽകാൻ കാരണമെന്ന് സംഗീത നൽകിയ ഹർജിയിൽ പറയുന്നുണ്ടായിരുന്നു.

കേരളത്തോടൊപ്പം നടക്കുന്ന തമിഴ്‌നാട് നിയമസഭ തെരെഞ്ഞെടുപ്പിൽ വിജയ് യുടെ പാർട്ടിക്ക് ഭാര്യ സംഗീതയുടെ വിവാഹ മോചന ഹർജി തിരിച്ചടിയാകുമോ ?