പശ്ചിമേഷ്യ സംഘർഷം;പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.

രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഗാർഹിക സിലണ്ടറിന് 60 രൂപയാണ് വർധിക്കുക. 14. 2 കിലോഗ്രാം എൽ പി ജി സിലിണ്ടറുകൾക്ക് കേരളത്തിൽ ഇനി 922 രൂപ നൽകണം. 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില കേരളത്തിൽ ഇന്നു മുതൽ 1890 രൂപയായി ഉയരും.


വാണിജ്യ സിലിണ്ടറുകൾക്ക് ഡൽഹിയിൽ 1768.50 രൂപയിൽ നിന്ന് 1883 രൂപയായി വർധിക്കും. മുംബൈയിൽ 1720.50ത്തിൽ നിന്ന് 1835ആയും, കൊൽക്കത്തയിൽ 1875.50 രൂപയ്ക്കും പകരം 1990 ആയി ഉയരും.

ഗാർഹിക സിലിണ്ടറുകൾക്ക് ചെന്നൈയിൽ 912.50 രൂപയായി ഉയരും. ഡൽഹിയിൽ ഇത് 853 രൂപയിൽ നിന്ന് 913 രൂപയാകും. മുംബൈയിൽ 852.50 രൂപയിൽ നിന്ന് 912.50 രൂപയായി ഉയരും. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇന്നലെ കുതിർച്ചുയർന്നു, ബാരലിന് 89.62 ഡോളർ എന്ന നിലയിലെത്തി.