ഓൺലൈനിൽ ടിക്കറ്റ് എടുക്കുന്ന സിനിമാപ്രേമികൾ കൃത്യ സമയത്ത് തീയറ്ററിൽ എത്തിയാലും സിനിമ തുടങ്ങാറില്ല .പരസ്യങ്ങൾ ഒന്നന്നായി പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ ബോറടിപ്പിക്കും….
സിനിമാ ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രദർശന സമയം തിയേറ്ററും പ്രേക്ഷകനും തമ്മിലുള്ള കരാറിന്റെ ഭാഗമാണ്.

തിരഞ്ഞെടുത്ത തീയതിയിൽ തിയേറ്ററിൽ കൃത്യസമയത്ത് തന്നെ എത്തേണ്ട ബാധ്യത പ്രേക്ഷകനുണ്ട്. മുൻകൂട്ടി വെളിപ്പെടുത്താതെയോ സമ്മതമില്ലാതെയോ തിയേറ്ററിന്റെ ഭാഗത്തുനിന്നും നടത്തുന്ന ഏതെങ്കിലും വ്യതിയാനം കരാർ ലംഘനത്തിന് തുല്യമാണ്.
ഷോ നടത്താതിരിക്കുക, അമിതമായ പരസ്യങ്ങൾ കാണിക്കുക, AC പ്രവർത്തിപ്പിക്കാതിരിപ്പിക്കുക, കൃത്യസമയത്ത് തന്നെ ഷോ തുടങ്ങാതിരിക്കുക എന്നിവയെല്ലാം തിയേറ്ററിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന കരാർ ലംഘനമാണ്. ഉപഭോക്ത നിയമത്തിന് എതിരാണ്.

ടിക്കറ്റിൽ അച്ചടിച്ചിരിക്കുന്ന ഷെഡ്യൂൾ ചെയ്ത ആരംഭ സമയത്തിന് ശേഷം പരസ്യങ്ങൾ പ്രദർശിപ്പിച്ച് ഒരു സിനിമയുടെ പ്രദർശനം വൈകിപ്പിക്കുന്നത് സേവനത്തിലെ പോരായ്മയും അന്യായമായ വ്യാപാര രീതിയും ആണ്.

സർക്കാരിന്റെ പൊതു ജന സേവന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതുകൊണ്ട് show വൈകിയെന്നത് കൃത്യമായ കാരണമല്ല. സിനിമ പാക്കേജ് ആരംഭിക്കുന്നതിന് മുമ്പോ ഇടവേളയിലോ അത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കേണ്ടതാണ്. ടിക്കറ്റിൽ അച്ചടിച്ച സമയത്തിനപ്പുറം സിനിമ ആരംഭിക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ പരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന കാരണം തടസവാദമായി ഉപയോഗിക്കുവാൻ സാധ്യമല്ല….
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075
